india

ഗുജറാത്ത് വംശഹത്യ; ന്യായികരണ പ്രസംഗം, പെരുമാറ്റച്ചട്ട ലംഘനമല്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

By Test User

December 11, 2022

ഗുജറാത്ത് വംശഹത്യയെ കുറിച്ചുള്ള അമിത് ഷായുടെ ന്യായികരണ പ്രസംഗം പെരുമാറ്റച്ചട്ട ലംഘനമല്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍. പെരുമാറ്റച്ചട്ട ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി മുന്‍ ഉദ്യോഗസ്ഥന്‍ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു.

ഗുജറാത്ത് വംശഹത്യയെ കുറിച്ച് 2002ല്‍ അവരെ ഒരു പാഠം പഠിപ്പിച്ചെന്നായിരുന്നു കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ നടത്തിയ പരാമര്‍ശം. ഖേഡ ജില്ലയില്‍ ബിജെപി റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു.