ഛത്തീസ്ഗഡിലെ കബീര്‍ധാം ജില്ലയില്‍ ഹോംതിയേറ്റര്‍ പൊട്ടിത്തെറിച്ച് നവവരനും സഹോദരനും മരിച്ചു. നാല് പേര്‍ക്ക് പരിക്കേറ്റതായി പൊലീസ് അറിയിച്ചു. ഇന്നലെയാണ് സംഭവം. അപകടത്തിന്റെ കാരണം വ്യക്തമല്ല.
സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ റൂമിന്റെ ചുവരും മേല്‍ക്കൂരയും തകര്‍ന്നു. ഛത്തീസ്ഗഡ്-മധ്യപ്രദേശ് അതിര്‍ത്തി പ്രദേശമായ ഇവിടെ മാവോയിസ്റ്റ് ഭീഷണി നിലനില്‍ക്കുന്ന പ്രദേശമാണ്.
മരിച്ച മഹേന്ദ്ര മെറാവി(22) ഈ മാസം ഒന്നിനാണ് വിവാഹിതനായത്. തിങ്കളാഴ്ച ഇവര്‍ വിവാഹ സമ്മാനങ്ങളുടെ പൊതി അഴിച്ചുനോക്കിയിരുന്നുവെന്നും മെറാവി ഹോം തിയേറ്റര്‍ ഓണാക്കി ഒരു ഇലക്ട്രിക് ബോര്‍ഡുമായി ബന്ധിപ്പിക്കുന്നതിനിടെ അത് വന്‍ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായരുന്നുവെന്നും പൊലീസ് പറഞ്ഞു. പരിക്കേറ്റവരില്‍ ഒന്നര വയസ്സുള്ള കുഞ്ഞും ഉള്‍പ്പെടും.