റിയാദ്: സൗദി ക്ലബ്ബ് അല്‍ നസറിന്റെ വിലക്ക് നീക്കി ഫിഫ. മാഞ്ചസ്റ്റര്‍ സിറ്റിയില്‍ നിന്ന് പ്രതിരോധതാരം ഇമ്രിക് ലപ്പോര്‍ട്ടയെ ടീമിലെത്തിച്ചതുമായി ബന്ധപ്പെട്ട് നല്‍കാനുണ്ടായിരുന്ന കൈമാറ്റത്തുക തീര്‍പ്പാക്കിയതിനെ തുടര്‍ന്നാണ് വിലക്ക് നീക്കിയത്.
രജിസ്‌ട്രേഷന്‍ വിലക്കുള്ള ക്ലബ്ബുകളുടെ പട്ടികയില്‍ നിന്ന് അല്‍ നസറിന്റെ പേര് നീക്കം ചെയ്തിട്ടുണ്ട്. അല്‍ നസര്‍ ക്ലബ്ബ് ഏകദേശം 9 ദശലക്ഷം യൂറോ ആയിരുന്നു മാഞ്ചസ്റ്റര്‍ സിറ്റിക്ക് നല്‍കാനുണ്ടായിരുന്നത്. വിലക്ക് നീങ്ങിയതോടെ ജനുവരിയിലെ ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ അല്‍ നസറിന് പുതിയ കളിക്കാരെ ടീമിലെത്തിക്കാന്‍ സാധിക്കും.