Sports

ഫിഫ അണ്ടര്‍17 ലോകകപ്പ്: ബ്രസീല്‍ പുറത്തായി; പെനാല്‍റ്റിയില്‍ ജയം നേടി പോര്‍ച്ചുഗല്‍ ഫൈനലിലേക്ക്

By webdesk18

November 25, 2025

ഫിഫ അണ്ടര്‍17 ഫുട്‌ബോള്‍ ലോകകപ്പില്‍ നിന്ന് അഞ്ചുതവണ കിരീടം നേടിയ ബ്രസീല്‍ പുറത്തായി. തിരസ്‌ക്കരിക്കാനാകാത്ത ആവേശം നിറഞ്ഞ രണ്ടാം സെമിഫൈനല്‍ മത്സരത്തിലാണ് പോര്‍ച്ചുഗല്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 6 – 5 ന്റെ ജയം ഉറപ്പാക്കി ഫൈനലിലേക്ക് കടന്നത്.

നിശ്ചിത സമയത്ത് ഇരു ടീമുകള്‍ക്കും ഗോള്‍ നേടാനായില്ല.

തുടര്‍ന്ന് മത്സരഫലം തീരുമാനിക്കാന്‍ പെനാല്‍റ്റി ഷൂട്ടൗട്ട്. ആദ്യ അഞ്ചു ഷോട്ടുകളും ഇരു ടീമുകളും കൃത്യമായി നേടി മത്സരം സഡന്‍ ഡെത്തിലേക്ക് നീങ്ങി.