Video Stories

പയ്യാമ്പലത്ത് 15കാരനെ കടലില്‍ കാണാതായി

By webdesk13

April 16, 2023

പയ്യാമ്പലത്ത് 15കാരനെ കടലില്‍ കാണാതായി. വീട്ടുകാരോടൊപ്പം വിനോദയാത്രയ്‌ക്കെത്തിയ കുട്ടിയെയാണ് കടലില്‍ കാണാതായത്. കോസ്റ്റല്‍ പൊലീസും മത്സ്യത്തൊഴിലാളികളും ചേര്‍ന്ന് തിരച്ചില്‍ ആരംഭിച്ചിച്ചുണ്ട്.

ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെ കടലില്‍ കുളിക്കായ്ക്കാനെത്തിയ കുട്ടി തിരയില്‍പ്പെട്ടത്. കുട്ടിക്കൊപ്പം ഉണ്ടായ മറ്റു രണ്ട് പേരെ ലൈഫ്ഗാര്‍ഡ് എത്തി രക്ഷപ്പെടുത്തി. തിരച്ചില്‍ ആരംഭിച്ച് മണിക്കൂറുകള്‍ പിന്നിട്ടിട്ടും കുട്ടിയെ ഇതുവരെ കണ്ടെത്താനായില്ല.