kerala

നികുതി ഭീകരതക്കെതിരായ പോരാട്ടം തുടരും: ഷാഫി പറമ്പില്‍

By webdesk13

February 21, 2023

പിണറായി പോലീസ് അന്യായമായി തടവറയിലാക്കുവാന്‍ നോക്കിയ 12 യൂത്ത് കോണ്‍ഗ്രസ്സ് സമര പോരാളികളെയും പുറത്തിറക്കി. ഷാഫി പറമ്പില്‍ ഫേസ് ബുക്കിലൂടെ അറിയിച്ചു. നികുതി ഭീകരതക്കെതിരായ പോരാട്ടം തുടരുമെന്നും അദേഹം പറഞ്ഞു.

നികുതിക്കൊള്ളയ്‌ക്കെതിരെ എറണാകുളത്ത് സമരം ചെയ്ത യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അതിക്രൂരമായാണ് പൊലീസ് ആക്രമിച്ചത്. ഒരു പ്രകോപനവും ഇല്ലാതെ നൂറ്റി അന്‍പതോളം പൊലീസുകാര്‍ പ്രവര്‍ത്തകരെ പിന്നില്‍ നിന്നും ആക്രമിക്കുകയായിരുന്നു.

എറണാകുളത്ത് ഷാഫി പറമ്പില്‍ എം.എല്‍.എ ഉള്‍പ്പെടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരായ പൊലീസ് അതിക്രമത്തില്‍ പ്രതിപക്ഷ നേതാവ് നേതാവ് നേരത്തേ പ്രതികരണം നടത്തിയിരുന്നു.