Cricket

‘പൊരുതിയിട്ടും ഫലമുണ്ടായില്ല’; ഹൈദരാബാദിന്റെ കൂറ്റന്‍ സ്‌കോറില്‍ മുട്ടുമടക്കി രാജസ്ഥാന്‍

By webdesk14

March 23, 2025

ഐപിഎലിൽ സൺറൈസേഴ്സ് ഹൈദരാബാദിനോട് പൊരുതി തോറ്റ് രാജസ്ഥാൻ. സൺറൈസേഴ്സ് ഉയർത്തിയ 287 എന്ന കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന രാജസ്ഥാന് 242 റൺസ് നേടാനേ സാധിച്ചുള്ളൂ. 44 റൺസിനായിരുന്നു സൺറൈസേഴ്സിന്റെ ജയം.

37 പന്തിൽ 7 ബൌണ്ടറികളും 4 സിക്സറുകളും സഹിതം സഞ്ജു 66 റൺസ് നേടി. 35 പന്തിൽ 5 ബൌണ്ടറികളും 6 സിക്സറുകളും പറത്തി ധ്രുവ് ജുറെൽ 70 റൺസ് നേടി. അവസാന ഓവറുകളിൽ ശുഭം ദുബെയും ഷിമ്രോൺ ഹെറ്റ്മെയറും തകർത്തടിച്ചതോടെയാണ് ടീം സ്കോർ 200 കടന്നത്. സൺറൈസേഴ്സിന് വേണ്ടി ഹർഷൽ പട്ടേൽ, സിമർജിത് സിംഗ് എന്നിവർ രണ്ടും ആദം സാമ്പ മുഹമ്മദ് ഷമി എന്നിവർ ഓരോ വിക്കറ്റും നേടി.