News

സിനിമ നാടക നടൻ പുന്നപ്ര അപ്പച്ചൻ അന്തരിച്ചു

By webdesk17

January 05, 2026

മലയാള സിനിമയും നാടകവേദിയും സാക്ഷിയായ ഒരു കാലഘട്ടത്തിന് വിട.  ആയിരത്തിലധികം ചിത്രങ്ങളിലൂടെ മലയാളിയുടെ മനസ്സില്‍ ഇടം നേടിയ സിനിമ-തലയിലെ ആന്തരിക രക്തസ്രാവത്തെ തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ സ്ഥിതി മോശമായി. നാടക നടന്‍ പുന്നപ്ര അപ്പച്ചന്‍ അന്തരിച്ചു. 78 വയസായിരുന്നു. വീട്ടിലെ ശുചിമുറിയില്‍ വീണ് പരിക്കേറ്റതിനെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം.

തുടര്‍ന്ന് വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.  ആലപ്പുഴ പുന്നപ്രയിലാണ് അപ്പച്ചന്റെ സ്വദേശം. ആയിരത്തിലധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. 1965ല്‍ ഉദയ സ്റ്റുഡിയോ നിര്‍മ്മിച്ച് സത്യന്‍ നായകനായ ‘ഒതേനന്റെ മകന്‍’ എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയില്‍ അരങ്ങേറിയത്.

1968 ന് ശേഷം ഉദയ സ്റ്റുഡിയോയില്‍ ചിത്രീകരിച്ച മുഴുവന്‍ ചിത്രങ്ങളിലും പുന്നപ്ര അപ്പച്ചന്‍ അഭിനയിച്ചിട്ടുണ്ട്. അടൂര്‍ ഗോപാലകൃഷ്ണന്റെ മിക്ക സിനിമകളിലും പുന്നപ്ര അപ്പച്ചന് വേഷം ലഭിച്ചിരുന്നു. മോഹന്‍ലാല്‍,മമ്മൂട്ടി തുടങ്ങി മലയാള സിനിമയിലെ മിക്ക സൂപ്പര്‍താരങ്ങള്‍ക്കൊപ്പവും പുന്നപ്ര അപ്പച്ചന്‍ അഭിനയിച്ചിട്ടുണ്ട്. ആലപ്പുഴ മണ്ണഞ്ചേരി പഞ്ചായത്തിലെ തമ്പകച്ചുവട് അരശര്‍കടവ് വീട്ടിലാണ് താമസിച്ചിരുന്നത്. ഭാര്യ: മേരിക്കുട്ടി. മക്കള്‍: ആന്റണി,ആലീസ്.