kerala

സിനിമ നിര്‍മാണം; പട്ടികജാതി വിഭാഗത്തിനും സ്ത്രീകള്‍ക്കും നല്‍കുന്ന ധനസഹായത്തിനെതിരെ രംഗത്തെത്തി അടൂര്‍ ഗോപാലകൃഷ്ണന്‍

By nazmiya nazreen

August 03, 2025

സിനിമ നിര്‍മാണത്തിന് പട്ടികജാതി വിഭാഗത്തിനും സ്ത്രീകള്‍ക്കും നല്‍കുന്ന ധനസഹായത്തിനെതിരെ കടുത്ത വിമര്‍ശനവുമായി അടൂര്‍ ഗോപാലകൃഷ്ണന്‍. സിനിമ നയരൂപീകരണത്തിന്റെ ഭാഗമായി സര്‍ക്കാര്‍ സംഘടിപ്പിച്ച സിനിമ കോണ്‍ക്ലേവില്‍ സ്ത്രീയാണെന്നത് കൊണ്ട് മാത്രം സിനിമയെടുക്കാന്‍ പണം നല്‍കരുതെന്നായിരുന്നു അടൂര്‍ ഗോപാലകൃഷ്ണന്റെ പ്രതികരണം.

മൂന്നുമാസത്തെ പരിശീലനം ശേഷം ഒന്നരക്കോടി രൂപയാണ് സിനിമയെടുക്കാന്‍ സഹായമായി സര്‍ക്കാര്‍ നല്‍കുന്നത്. സൂപ്പര്‍സ്റ്റാറുകളെ വെച്ച് പടമെടുക്കുന്നതിന് ആയിരിക്കരുത് സര്‍ക്കാര്‍ പണം നല്‍കേണ്ടതെന്നും അടൂര്‍ വിമര്‍ശിച്ചു.