film

ചെല്ലാനത്ത് അനുമതിയില്ലാതെ സിനിമ ഷൂട്ടിങ്; ബോട്ടുകള്‍ക്ക് പത്ത് ലക്ഷം രൂപ പിഴ

By Lubna Sherin K P

November 21, 2024

ചെല്ലാനത്ത് അനുമതിയില്ലാതെ സിനിമ ഷൂട്ട് ചെയ്യുന്നതിനായി ഉപയോഗിച്ച രണ്ട് ബോട്ടുകള്‍ക്കും അഞ്ച് ലക്ഷം വീതം പിഴ ഈടാക്കി. രണ്ടു ബോട്ടുകളും അഞ്ച് ലക്ഷം പിഴ നല്‍കണമെന്ന് ഫിഷറീസ് മാരിടൈം വിഭാഗം വ്യക്തമാക്കി. അനധികൃതമായി ബോട്ടുകള്‍ ഷൂട്ടിങ്ങിന് നല്‍കുന്ന ലോബി പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് കണ്ടെത്തല്‍.

നാഗചൈതന്യ നായകനായ തെലുങ്ക് സിനിമയുടെ ചിത്രീകരണത്തിനിടെ ഇന്നലെ ബോട്ടുകള്‍ പിടിച്ചെടുക്കുകയായിരുന്നു. ചെല്ലാനം ഹാര്‍ബറിലായിരുന്നു സിനിമാ ഷൂട്ടിങ്ങിന് അനുമതിയുണ്ടായിരുന്നത്. അത് ലംഘിച്ച് അണിയറപ്രവര്‍ത്തകര്‍ ബോട്ടുകള്‍ കടലില്‍ ഇറക്കി. ബോട്ടിലുണ്ടായിരുന്ന 33 സിനിമ പ്രവര്‍ത്തകരും യാതൊരു സുരക്ഷാ ഉപകരണങ്ങളും ധരിച്ചിരുന്നില്ലെന്നും കണ്ടെത്തി.