india

ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ബജറ്റ് അവതരണം തുടങ്ങി

By webdesk14

February 01, 2024

ന്യൂഡല്‍ഹി: രണ്ടാം മോദി സര്‍ക്കാറിന്റെ അവസാന ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കാന്‍ തുടങ്ങി. ഇന്ന് രാവിലെ 11നാണ് ബജറ്റ് അവതരണം തുടങ്ങിയത്.

നേരത്തെ രാഷ്ട്രപതി ഭവനിലെത്തി ധനമന്ത്രി ബജറ്റുമായി രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനെ കണ്ടിരുന്നു. ലോക്‌സഭ തെരഞ്ഞെടുപ്പ് ആസന്നമായ സാഹചര്യത്തില്‍ ഇടക്കാല ബജറ്റാകും ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ അവതരിപ്പിക്കുക. പൊതു തെരഞ്ഞെടുപ്പ് കണക്കിലെടുത്ത് ബജറ്റില്‍ നിരവധി ജനപ്രിയ പ്രഖ്യാപനങ്ങള്‍ ഉണ്ടായേക്കുമെന്നാണ് സൂചന.