kerala

സിപിഎം നേതാക്കള്‍ക്കെതിരെയുള്ള സാമ്പത്തിക ആരോപണം; ‘ആദായ നികുതി വകുപ്പില്‍ പരാതി നല്‍കി’: അനില്‍ അക്കര

By webdesk17

September 12, 2025

സിപിഎം നേതാക്കള്‍ക്കെതിരെയുള്ള സാമ്പത്തിക ആരോപണങ്ങളില്‍ ആദായ നികുതി വകുപ്പില്‍ പരാതി നല്‍കി കോണ്‍ഗ്രസ് നേതാവ് അനില്‍ അക്കര. കേസെടുത്ത് അന്വേഷണം വേണമെന്ന് അനില്‍ അക്കര ആവശ്യപ്പെട്ടു. പരാതികള്‍ ഉയര്‍ന്നു വന്നിരിക്കുന്നത് പാര്‍ട്ടിക്കകത്ത് നിന്നാണെന്നും അതിനാല്‍ കൃത്യമായി അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ശരത്തിന്റെ സംഭാഷണത്തില്‍ ഞെട്ടലില്ലെന്നും വെളിപ്പെടുത്തല്‍ ഗൗരവതരമാണെന്നും അദ്ദേഹം വ്യക്തമാക്കി.

ലൈഫ് മിഷന്‍ ഇടപാടിലൂടെ എ.സി മൊയ്തീന്‍ കോടികള്‍ കൈപ്പറ്റിയിട്ടുണ്ടെന്നും അഴിമതി കേസുകളില്‍ ഇഡി അന്വേഷണം നിര്‍ത്തിയത് നേതാക്കളെ രക്ഷിക്കാനാണെന്നും അനില്‍ പറഞ്ഞു.