ഗോമൂത്രം മനുഷ്യര്‍ക്ക് ഉപയോഗിക്കാന്‍ സുരക്ഷിതമല്ലെന്ന് കണ്ടെത്തല്‍. ഇന്ത്യന്‍ വെറ്റിനറി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിയ പരിശോധനയിലാണ് കണ്ടെത്തല്‍. കന്നുകാലികളുടെ മൂത്ര സാംപിളുകള്‍ പരിശോധിച്ചപ്പോള്‍ ദോഷകരമായ 14 തരം ബാക്ടീരിയകള്‍ കണ്ടെത്തിയതായി ഐ.വി.ആര്‍.ഐ മുന്നറിയിപ്പ് നല്‍കി.
ഗോമൂത്രത്തിന് ഔഷധ ഗുണങ്ങളുണ്ടെന്ന് അവകാശപ്പെട്ട് മദ്രാസ് ഐ.ഐ.ടി ഡയറക്ടര്‍ വി.കാമകോടിയുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇതിന് പിന്നാലെയാണ് ഐ.വി.ആര്‍.ഐയുടെ വെളിപ്പെടുത്തല്‍. ഗോമൂത്രത്തിന് ബാക്ടീരിയയേയും ഫംഗസിനേയും നശിപ്പിക്കാനുള്ള കഴിവുണ്ടെന്നായിരുന്നു വി.കാമകോടിയുടെ വാദം. മുമ്പ് തന്റെ പിതാവിന് പനി വന്നപ്പോള്‍ ഗോമൂത്രം നല്‍കിയതോടെ 15 മിനിറ്റിനകം അസുഖം മാറിയെന്നും അദ്ദേഹം അവകാശപ്പെട്ടു.