kerala

കണ്ണൂരില്‍ വീട്ടമ്മ തീകൊളുത്തി മരിച്ചു; വീട് പൂര്‍ണമായി കത്തിനശിച്ചു

By webdesk14

February 18, 2023

കണ്ണൂര്‍ പയ്യാവൂരില്‍ വീട്ടമ്മ തീകൊളുത്തി മരിച്ചു. വെമ്പുറ സ്വദേശി സുജാത(61) ആണ് മരിച്ചത്. അപകടത്തില്‍ വീട് പൂര്‍ണമായും കത്തി നശിച്ചു. ശനിയാഴ്ച രാവിലെയാണ് സംഭവം. സംഭവം നടക്കുമ്പോള്‍ ആദ്യം കരുതിയത് വീടിനകത്ത് ആരുമില്ലെന്നായിരുന്നു. പിന്നീടാണ് വീടിനകത്ത് സുജാത ഉണ്ടെന്ന് അറിഞ്ഞത്. മരണകാരണം വ്യക്തമായിട്ടില്ല.

വീട്ടില്‍ നിന്ന് തീ ഉയരുന്നത് കണ്ട് പെട്ടെന്നു തന്നെ നാട്ടുകാര്‍ ഫയര്‍ഫോഴ്‌സിനെ വിവരം അറിയിച്ചത്. ഇരിട്ടിയില്‍ നിന്ന് രണ്ട് യൂണിറ്റെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്.