kerala

കൊല്ലത്ത് മെഡിക്കല്‍ ഗോഡൗണില്‍ വന്‍ തീപിടിത്തം

By webdesk14

May 17, 2023

കൊല്ലത്ത് മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്റെ മെഡിക്കല്‍ ഗോഡൗണില്‍ വന്‍ തീപിടിത്തം. കൊല്ലം ഉളിയക്കോവിലിലുള്ള ഗോഡൗണിലാണ് തീപിടുത്തമുണ്ടായത്.

അപകടത്തില്‍ ഗോഡൗണ്‍ പൂര്‍ണമായും കത്തിനശിച്ചു. സംഭവസ്ഥലത്ത് അഞ്ച് യൂണിറ്റ് ഫയര്‍ ഫോഴ്‌സ് എത്തി തീ അണയ്ക്കാനുള്ള ശ്രമം നടത്തികൊണ്ടിരിക്കുകയാണ്. മരുന്ന് നിര്‍മാണത്തിന് ആവശ്യമായുള്ള രാസപദാര്‍ഥങ്ങളാണ് ഇവിടെ സൂക്ഷിച്ചിരിക്കുന്നത്.