kerala

തൃശൂരില്‍ വന്‍ തീപിടിത്തം; ഗോഡൗണ്‍ കത്തിയമര്‍ന്നു

By webdesk14

March 10, 2023

ഇവന്റ് മാനേജ്‌മെന്റ് കമ്പനിയുടെ ഗോഡൗണില്‍ തീപിടുത്തം. തൃശൂരിലെ പെരിങ്ങാവില്‍ ഇന്ന് രാവിലെയാണ് തീപിടുത്തമുണ്ടായത്. സമീപത്തെ പാടത്തു നിന്നാണ് തീപടര്‍ന്നതെന്നാണ് നിഗമനം. പാടത്ത് പുല്ലിന് തീ പിടിച്ചിരുന്നു.

ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള ഏഴ് ഫയര്‍ ഫോഴ്‌സ് യൂണിറ്റുകള്‍ സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. തീപിടിത്തത്തില്‍ ലക്ഷങ്ങളുടെ നാശനഷ്ടം ഉണ്ടായതായാണ് പ്രാഥമിക നിഗമനം.