Home

സിലിണ്ടര്‍ ചോര്‍ന്ന് വീടിന് തീ പിടിച്ചു:അപകടം വീട്ടുകാര്‍ ക്ഷേത്രത്തില്‍ പോയ സമയത്ത്

By webdesk14

March 09, 2023

സിലിണ്ടര്‍ ചോര്‍ന്ന് വീടിന് തീ പിടിച്ചു. അടൂര്‍ പള്ളിക്കല്‍ ഊന്നുകല്‍ രതീഷിന്റെ വീട്ടിലാണ് തീപിടിത്തമുണ്ടായത്. വീടിനടുത്തുള്ള ക്ഷേത്രത്തില്‍ പോയ സമയത്തായിരുന്നു അപകടം. അടുക്കളയില്‍ സൂക്ഷിച്ചിരുന്ന പാചകവാതക സിലിണ്ടര്‍ ചോര്‍ന്ന് മുറിയില്‍ നിറയുകയും കത്തിക്കൊണ്ടിരുന്ന വിറകടുപ്പില്‍ നിന്ന് തീ പിടിക്കുകയായിരുന്നു.ശക്തമായി പുക ഉയരുന്നത് കണ്ട സമീപവാസികള്‍ അടൂര്‍ അഗ്നിരക്ഷാ നിലയത്തില്‍ വിവരമറിയിക്കുകയായിരുന്നു.