kerala

ആലുവയില്‍ ഹോട്ടല്‍ കത്തിനശിച്ചു

By Chandrika Web

January 05, 2023

തൊടുപുഴ റോഡിലെ അശോകപുരം തേറുള്ളി ടി.എക്‌സ് മാര്‍ട്ടിന്റെ ഹോട്ടലാണ് കത്തിനശിച്ചത്. ഇന്ന് രാവിലെ പതിനൊന്നിനാണ് സംഭവം. പാചകഗ്യാസില്‍നിന്ന് തീപടര്‍ന്നതാണെന്ന് കരുതുന്നു. മേല്‍ക്കൂര പനയോലകൊണ്ടുള്ളതായതിനാല്‍ തീ പെട്ടെന്ന് പടരുകയായിരുന്നു. മൂന്ന് യൂണിറ്റ് ഫയര്‍ഫോഴ്‌സെത്തിയാണ് അണച്ചത്.