gulf

ദുബൈ ദേരയില്‍ തീപിടിത്തം; മലയാളി ദമ്പതികള്‍ അടക്കം 16 പേര്‍ മരിച്ചു

By webdesk11

April 16, 2023

ദുബായ് ദേരയിലെ താമസസ്ഥലത്തുണ്ടായ തീപിടുത്തത്തില്‍ മലയാളി ദമ്പതികള്‍ അടക്കം 16 പേര്‍ മരിച്ചു. മലപ്പുറം വേങ്ങര സ്വദേശി റിജേഷ് (38) ഭാര്യ ജെഷി (32) എന്നിവരാണ് മരിച്ച മലയാളികള്‍. നാല് ഇന്ത്യക്കാരും 10 പാകിസ്താനി സ്വദേശികളും രണ്ട് ആഫ്രിക്കന്‍ സ്വദേശികളുമാണ് മരിച്ചത്. ഇന്ത്യയില്‍ നിന്നുള്ള മറ്റുള്ളവര്‍ തമിഴ്‌നാട്ടുകാരാണ്.

ദേര ഫ്രിര്‍ജ് മുറാറിലെ കെട്ടിടത്തില്‍ ശനിയാഴ്ച ഉച്ചതിരിഞ്ഞാണ് സംഭവം. ഷോര്‍ട്ട് സര്‍ക്യൂട്ടിനെ തുടര്‍ന്നാണ് തീപ്പടര്‍ന്നത്. അടുത്ത മുറിയിലെ തീപിടുത്തത്തെ തുടര്‍ന്ന് റിജേഷിന്റെ മുറിയിലേക്ക് പുകപടരുകയായിരുന്നു. പുക ശ്വസിച്ചാണ് ഇരുവരുടെയും മരണം.