kerala

കുന്ദമംഗലത്ത് ടി.വി.എസിന്റെ ഷോറൂമില്‍ തീപ്പിടത്തം; 7 വാഹനങ്ങള്‍ കത്തിനശിച്ചു

By webdesk13

August 20, 2023

കുന്ദമംഗലത്ത് വാഹന ഷോറൂമിലുണ്ടായ തീപ്പിടിത്തത്തില്‍ ഏഴ് ഇരുചക്രവാഹനങ്ങള്‍ കത്തിനശിച്ചു. ടി.വി.എസിന്റെ ഷോറൂമിലാണ് തീപ്പിടിത്തമുണ്ടായത്. ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു തീപ്പിടിത്തം. ജീവനക്കാര്‍ ഭക്ഷണം കഴിക്കുമ്പോഴാണ് ഷോറൂമിന് പിന്‍ഭാഗത്തുനിന്ന് തീപടരുന്നത് ശ്രദ്ധയില്‍പ്പെട്ടത്. ഓഫീസിനകത്ത് ഉണ്ടായിരുന്ന ഫര്‍ണിച്ചറുകള്‍ കത്തിപ്പോയി.

വെള്ളിമാട് കുന്ന്, നരിക്കുനി യൂണിറ്റുകളില്‍ നിന്ന് അ?ഗ്‌നിരക്ഷാസേനാസംഘങ്ങള്‍ എത്തിയാണ് തീയണച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് തീപ്പിടിത്തത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.