Fact Check

വന്ദേഭാരത് എക്‌സ്പ്രസില്‍ തീപിടുത്തം; യാത്രക്കാര്‍ സുരക്ഷിതര്‍

By webdesk13

July 17, 2023

മധ്യപ്രദേശില്‍ വന്ദേ ഭാരത് എക്‌സ്പ്രസില്‍ തീപിടുത്തം. കോച്ചിന്റെ ബാറ്ററി ബോക്‌സില്‍ ആണ് തീപിടുത്തമുണ്ടായത്. കുര്‍വായ് കെതോറ സ്‌റ്റേഷനില്‍ വച്ചാണ് സംഭവം. ഭോപ്പാലില്‍ നിന്നും ഡല്‍ഹിയിലേക്കുള്ള യാത്രയ്ക്കിടെയാണ് അപകടമുണ്ടായത്. തീ അണച്ചതായും യാത്രക്കാര്‍ സുരക്ഷിതരാണെന്നും റെയില്‍വേ അറിയിച്ചു.