Connect with us

kerala

വയനാട് വന്യജീവി സങ്കേതത്തില്‍ തീപിടുത്തം; തീ നിയന്ത്രണവിധേയമായത് നാലു മണിക്കൂറിന് ശേഷം

വേനല്‍ കനത്തതോടെ അടിക്കാട്, മരങ്ങള്‍, മുള എന്നിവ ഉണങ്ങിയതിനാല്‍ തീ വളരെ വേഗത്തില്‍ പടര്‍ന്നു

Published

on

കല്‍പറ്റ: വയനാട് വന്യജീവി സങ്കേതത്തില്‍ തീപിടിത്തം. ബത്തേരി റേഞ്ചിലെ ഓടപ്പള്ളി വനമേഖലയിലാണ് തീപിടുത്തമുണ്ടായത്. വനംവകുപ്പും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് നാലു മണിക്കൂര്‍ നടത്തിയ ശ്രമത്തിനൊടുവില്‍ തീ നിയന്ത്രണവിധേയമാക്കി.

ശനിയാഴ്ച ഉച്ചക്ക് ഒന്നോടെയാണ് തീപിടുത്തമുണ്ടായത്. നായ്ക്കട്ടി ഫോറസ്റ്റ് സ്‌റ്റേഷന്‍ പരിധിയിലാണ് ആദ്യം തീ പടര്‍ന്നതായി ശ്രദ്ധയില്‍പെട്ടത്. വേനല്‍ കനത്തതോടെ അടിക്കാട്, മരങ്ങള്‍, മുള എന്നിവ ഉണങ്ങിയതിനാല്‍ തീ വളരെ വേഗത്തില്‍ പടര്‍ന്നു പിടിക്കുകയായിരുന്നു. ഉടന്‍തന്നെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അഗ്‌നിശമനസേനയെ വിവരമറിയിച്ചു.

kerala

മലപ്പുറത്ത് വീണ്ടും മഞ്ഞപ്പിത്ത മരണം; ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

കഴിഞ്ഞ അഞ്ചുമാസത്തിനിടെ വൈറൽ ഹെപ്പറ്റൈറ്റിസ് രോഗ‌ബാധയെ തുടർന്ന് മലപ്പുറം ജില്ലയിൽ ഏഴു പേർക്കാണ് ജീവൻ നഷ്ടമായത്

Published

on

മലപ്പുറം: മലപ്പുറത്ത് വൈറൽ ഹെപ്പറ്റൈറ്റിസ് രോഗം ബാധിച്ച ഒരാൾ കൂടി മരിച്ചു. പോത്തുകൽ കോടാലിപൊയിൽ സ്വദേശി ഇത്തിക്കൽ സക്കീറാണ് ചികിത്സയിലിരിക്കെ മരിച്ചത്. മഞ്ഞപിത്തം കരളിനെ ബാധിച്ച് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. കഴിഞ്ഞ അഞ്ചുമാസത്തിനിടെ വൈറൽ ഹെപ്പറ്റൈറ്റിസ് രോഗ‌ബാധയെ തുടർന്ന് മലപ്പുറം ജില്ലയിൽ ഏഴു പേർക്കാണ് ജീവൻ നഷ്ടമായത്.

മലപ്പുറം ജില്ലയിൽ വൈറൽ ഹെപ്പറ്റൈറ്റിസ് രോഗം പടരുകയാണ്. കഴിഞ്ഞ ദിവസമാണ് ചാലിയാർ സ്വദേശിയായ റെനീഷ് ഹെപ്പറ്റൈറ്റിസ് ബാധിച്ചു മരിച്ചത്. ജനുവരി മുതൽ ഇങ്ങോട്ട് 3184 പേരിൽ രോഗലക്ഷണങ്ങൾ കണ്ടെത്തി.1032 പേരിൽ രോഗം സ്ഥിരീകരിച്ചു. നിലമ്പൂർ മേഖലയിൽ രോഗം ശക്തമാകുന്ന സാഹചര്യത്തിൽ ജനങ്ങൾ ആശങ്കയിലാണ്.

പോത്തുകൽ,പൂക്കോട്ടൂർ,പെരുവള്ളൂർ, മൊറയൂർ തുടങ്ങിയ പഞ്ചായത്തുകളിലും മലപ്പുറം മുനിസിപ്പാലിറ്റിയിലുമാണ്ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്. പോത്തുകല്ലിലും സമീപപ്രദേശങ്ങളിലും മാത്രമായി കഴിഞ്ഞ രണ്ടു മാസത്തിനിടെ രോഗം ബാധിച്ചത് 152 പേർക്കാണ്. ഇതോടെ പ്രദേശവാസികളും ഭീതിയിലാണ്. വെള്ളിയാഴ്ച മരിച്ച റെനീഷിന്റെ കുടുംബത്തിലെ 9 വയസ്സുകാരിയിലും രോഗം സ്ഥിരീകരിച്ചു.

മഴ തുടങ്ങിയാൽ രോഗവ്യാപനം കൂടുതൽ വേഗത്തിലാവാൻ സാധ്യത ഉണ്ടെന്ന മുന്നറിയിപ്പാണ് ആരോഗ്യ വകുപ്പ് നൽകുന്നത്. വീടുകയറിയുള്ള ബോധവൽക്കരണം, ക്ലോറിനേഷൻ മുതലായ മുൻകരുതലുകൾ കൈക്കൊള്ളുന്നുണ്ടെന്നും അധികൃതർ അറിയിച്ചു.

Continue Reading

kerala

സംസ്ഥാനത്ത് ഇന്നും പരക്കെ മഴ; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ബുധാനാഴ്ച വരെ സംസ്ഥാനത്ത് പരക്കെ മഴ പ്രവചിക്കുന്നുണ്ട്

Published

on

തിരുവനന്തപുരം: കൊടും ചൂടിന് ശമനമായി സംസ്ഥാനത്ത് ഇന്ന് 14 ജില്ലകളിലും മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. മൂന്ന് ജില്ലകളിൽ യെല്ലോ അലര്‍ട്ട്. പത്തനംതിട്ട, ഇടുക്കി, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്.

പത്തനംതിട്ടയിലും ഇടുക്കിയിലും വയനാട്ടിലും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

ബുധാനാഴ്ച വരെ സംസ്ഥാനത്ത് പരക്കെ മഴ പ്രവചിക്കുന്നുണ്ട്. തിങ്കളാഴ്ച തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലും ചൊവ്വാഴ്ച പത്തനംതിട്ട ജില്ലയിലും ബുധനാഴ്ച പത്തനംതിട്ട, ഇടുക്കി ജില്ലകളിലും ഒറ്റപ്പെട്ട ശക്തമായ മഴയാണ് പ്രവചിക്കുന്നത്.

Continue Reading

kerala

കരമന അഖിൽ വധം: മുഖ്യപ്രതി അഖിൽ അപ്പു പിടിയിൽ; മറ്റ് രണ്ടുപേ‍ര്‍ക്കായി തിരച്ചിൽ

പ്രതികൾ ഉൾപ്പെട്ട മറ്റ് കേസുകളിലെ പ്രതികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്താണ് അന്വേഷണം നടത്തിയത്

Published

on

കരമന അഖിൽ കൊലപാതക കേസിൽ മുഖ്യപ്രതികളിൽ ഒരാൾ പിടിയിൽ. അഖിൽ എന്ന അപ്പു ആണ് പിടിയിലായിരിക്കുന്നത്. അഖിലാണ് കൊല്ലപ്പെട്ട അഖിലിനെ കല്ലുകൊണ്ട് ക്രൂരമായി മർദിച്ചത്. ഗൂഢാലോചനയിൽ പങ്കെടുത്തവരും പൊലീസ് പിടിയിലായിട്ടുണ്ട്. കിരൺ, ഹരിലാൽ, കിരൺ കൃഷ്ണ എന്നിവരാണ് പിടിയിലായിരിക്കുന്നത്. മറ്റ് പ്രതികൾക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിരിക്കുന്നത്. നാല് പ്രതികളാണ് കേസിലുള്ളത്.

ഒരാളെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. ബാലരാമപുരത്ത് നിന്ന് ഡ്രൈവർ അനീഷിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ ചോദ്യം ചെയ്തതിൽ നിന്നാണ് മുഖ്യ പ്രതികളിലേക്ക് എത്തിയത്. വിനീത്, സുമേഷ് എന്നിവരാണ് മറ്റു പ്രതികൾ. ഇവർക്കായി തെരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. പ്രതികൾ ഉൾപ്പെട്ട മറ്റ് കേസുകളിലെ പ്രതികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്താണ് അന്വേഷണം നടത്തിയത്.

Continue Reading

Trending