Culture

നവിമുംബൈയിലെ ഒ.എന്‍.ജി.സി പ്ലാന്റില്‍ വന്‍ തീപ്പിടിത്തം

By ചന്ദ്രിക വെബ് ഡെസ്‌ക്‌

September 03, 2019

മുംബൈ: നവിമുംബൈയിലെ ഒ.എന്‍.ജി.സി പ്ലാന്റില്‍ വന്‍ തീപ്പിടിത്തം. രാവിലെ ഏഴ് മണിയോടെയാണ് മുംബൈയില്‍ നിന്ന് 45 കിലോമീറ്റര്‍ അകലെ ഉറാനിലെ പ്ലാന്റില്‍ തിപ്പിടിത്തമുണ്ടായത്. സംഭവസമയത്ത് ഏതാനും ജോലിക്കാര്‍ പ്ലാന്റിലുണ്ടായിരുന്നു. മൂന്നുപേരെ പരിക്കുകളോടെ ആശുപത്രിയിലേക്ക് മാറ്റി.

തീപടര്‍ന്നതോടെ ഈ പ്ലാന്റിലെ വാതകം 330 കിലോമീറ്റര്‍ അകലെ ഗുജറാത്തിലെ ഹാസിരയിലെ പ്ലാന്റിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ്. പ്ലാന്റിലെ കോള്‍ഡ് സ്‌റ്റോറേജില്‍ നിന്നാണ് തീപടര്‍ന്നത്.

ഉറാന്‍, പനവേല്‍, നെരൂള്‍, ജെ.എന്‍.പി.ടി എന്നിവടങ്ങളില്‍ നിന്നുള്ള അഗ്‌നിശമന യൂണിറ്റുകളുടെ നേതൃത്വത്തില്‍ തീകെടുത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.

ONGC: A fire broke out in storm water drainage, today morning in Uran oil & gas processing plant. ONGC fire services & crisis management team immediately pressed into action. Fire is being contained. No impact on Oil processing. Gas diverted to Hazira Plant. #Maharashtra https://t.co/co3OoHhOjP

— ANI (@ANI) September 3, 2019