kerala

തൃശ്ശൂരില്‍ വെളിച്ചെണ്ണ ഫാക്ടറിക്ക് തീപിടിച്ചു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

By webdesk14

January 01, 2023

ഇരിങ്ങാലക്കുട നടവരമ്പില്‍ വെളിച്ചെണ്ണ ഫാക്ടറിയില്‍ തീപിടുത്തമുണ്ടായി. നടവരമ്പ് കല്ലംകുന്ന് കല്‍പ്പകശ്രീ വെളിച്ചെണ്ണ ഫാക്ടറിയിലാണ് തീപിടത്തമുണ്ടായത്. തീപിടുത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. അഗ്‌നിശമനാ സേനാംഗങ്ങള്‍ സ്ഥലത്തെത്തിയിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. കല്ലംകുന്ന് സര്‍വ്വീസ് സഹകരണ ബാങ്കാണ് 2003ല്‍ വെളിച്ചെണ്ണ ഫാക്ടറി സ്ഥാപിച്ചത്. നാല് ടണ്‍ വെളിച്ചെണ്ണ ഇവിടെ ശേഖരിച്ചിരിക്കുന്നുണ്ടെന്നാണ് വിവരം.