india

ശിവകാശിയില്‍ രണ്ടിടത്തായി പടക്കശാലകളില്‍ സ്‌ഫോടനം: 11 മരണം

By webdesk14

October 17, 2023

ശിവകാശിയിലെ രണ്ടു പടക്കശാലകളിലുണ്ടായ സ്‌ഫോടനങ്ങളില്‍ 11 മരിച്ചു. വിരുതുനഗര്‍ ജില്ലയിലെ കമ്മപാട്ടി ഗ്രാമത്തിലെ പടക്കശാലയിലുണ്ടായ സ്‌ഫോടനത്തില്‍ ഒമ്പതു പേര്‍ മരിച്ചു. രണ്ടു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.

ശിവകാശിക്ക് സമീപമാണ് ആദ്യസ്‌ഫോടനമുണ്ടായത്. മിനിട്ടുകള്‍ക്ക് ശേഷം കമ്മപട്ടി ഗ്രാമത്തിലും സ്‌ഫോടനമുണ്ടായി. നാട്ടുകാരും അഗ്‌നിരക്ഷാ സേനയും ചേര്‍ന്ന് തീയണച്ചു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് മൂന്ന് ലക്ഷം രൂപ വീതം മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ സഹായധനം പ്രഖ്യാപിച്ചു.