kerala

കണ്ണൂരില്‍ ഡസ്‌കിന്റെ ദ്വാരത്തില്‍ വിരല്‍ കുടുങ്ങിയ വിദ്യാര്‍ഥിനിക്ക് രക്ഷകരായി അഗ്‌നി രക്ഷാസേന; വീഡിയോ

By Chandrika Web

August 18, 2022

 

കണ്ണൂര്‍: ക്ലാസ് മുറിയിലെ ഡസ്‌കിന്റെ ദ്വാരത്തില്‍ വിരല്‍ കുടുങ്ങിയ വിദ്യാര്‍ഥിനിക്ക് അഗ്‌നി രക്ഷാസേന രക്ഷകരായി. തളിപ്പറമ്പിലെ ഹൈസ്‌കൂളില്‍ ഒമ്പതാം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിനിയുടെ വിരലാണ് അബദ്ധത്തില്‍ ഡസ്‌കിനകത്തെ ദ്വാരത്തില്‍ കുടുങ്ങിയത്. വിരല്‍ പുറത്തെടുക്കാന്‍ കഴിയാതെ വന്നതോടെ സ്‌കൂള്‍ അധികൃതര്‍ അഗ്‌നി രക്ഷാ സേനയെ വിവരമറിയിക്കുകയായിരുന്നു.

തളിപ്പറമ്പ് സ്‌റ്റേഷന്‍ ഓഫീസര്‍ സി.പി രാജേഷിന്റെ നേതൃത്വത്തില്‍ ഉടന്‍ തന്നെ അഗ്‌നി രക്ഷാസേന സ്ഥലത്തെത്തി. ഡസ്‌കിന്റെ ഭാഗങ്ങള്‍ മുറിച്ചു മാറ്റി വിരല്‍ പുറത്തെടുക്കുകയായിരുന്നു. ഗ്രേഡ് അസിസ്റ്റന്റ് സ്‌റ്റേഷന്‍ ഓഫീസര്‍ ടി.വി പ്രകാശന്‍, ഓഫീസര്‍മാരായ ടി.വി രജീഷ് കുമാര്‍, കെ.വി അനൂപ്, നവീന്‍കുമാര്‍, എ.സിനീഷ്, സി.പി രാജേന്ദ്രകുമാര്‍ സംഘത്തില്‍ ഉണ്ടായിരുന്നു.

Watch Video: