kerala

അരീക്കോട് ഫുട്‌ബോള്‍ മത്സരത്തിനിടെയുണ്ടായ കരിമരുന്ന് പ്രയോഗം; സംഘാടകര്‍ക്കെതിരെ കേസ്

By webdesk18

February 19, 2025

മലപ്പുറം അരീക്കോട് ഫുട്‌ബോള്‍ മത്സരത്തിനിടെയുണ്ടായ അപകടത്തിന് കാരണമായ കരിമരുന്ന് പ്രയോഗം നടത്തിയത് അനുമതിയില്ലാതെയെന്ന് പൊലീസ് കണ്ടെത്തല്‍. സംഭവത്തില്‍ സെവന്‍സ് ഫുട്‌ബോള്‍ സംഘാടകര്‍ക്കെതിരെ പൊലീസ് കേസെടുത്തു. അപകടം നടന്ന ഫുട്‌ബോള്‍ ഗ്രൗണ്ടില്‍ പൊലീസ് ഇന്ന് വിശദമായ പരിശോധന നടത്തും.

ഇന്നലെ രാത്രി എട്ടരയോടെയോടെയാണ് അപകടമുണ്ടായത്. സംഭവത്തില്‍ നാല്‍പതോളം പേര്‍ക്ക് പരിക്കേറ്റിരുന്നു. ആരുടെയും നില ഗുരുതരമല്ല. സെവന്‍സ് ഫുട്‌ബോള്‍ ഫൈനല്‍ മത്സരത്തിന് മുന്നോടിയായി നടത്തിയ കരിമരുന്ന് പ്രയോഗത്തിനിടെ പെട്ടിച്ച പടക്കങ്ങള്‍ കാണികള്‍ക്കിടയിലേക്ക് വീഴുകയായിരുന്നു.