kerala

കോഴിക്കോട് അനധികൃതമായി സൂക്ഷിച്ച വൻ പടക്ക ശേഖരം പിടികൂടി

By webdesk15

March 31, 2023

കോഴിക്കോട് അനധികൃതമായി സൂക്ഷിച്ച വൻ പടക്ക ശേഖരം പോലീസ് പിടികൂടി. ലൈസൻസ് ഉള്ള പടക്ക വിൽപനക്കാരുടെ അസോസിയേഷന്‍ നൽകിയ പരാതിയെ തുടർന്നാണ് പുതിയപാലത്തെ ഒരു ഗോഡൗണിൽ പരിശോധന നടത്തിയത്. പരിശോധനയിൽ 1500 കിലോഗ്രാം വിവിധ തരത്തിലുള്ള പടക്കങ്ങൾ കണ്ടെത്തി. പാർസൽ ഓഫീസിൽ നിന്നാണ് പടക്കം കണ്ടെത്തിയത്. നിരവധി ആളുകളുടെ പേരിൽ ശിവകാശിയിൽ നിന്ന് വാങ്ങിയ പടക്കങ്ങൾ ആണ് ഇവയെന്ന് പോലീസ് പറഞ്ഞു.ലൈസൻസ് ഇല്ലാതെ വലിയ അളവിൽ പടക്കം കൈവശം വെച്ചതിന് കടയുടമക്ക് എതിരെ കേസ് കേസ് എടുത്തു.