india

മണിപ്പൂരില്‍ കര്‍ഷകര്‍ക്ക് നേരെ വെടിവെപ്പ്

By webdesk17

November 14, 2024

മണിപ്പൂരില്‍ വീണ്ടും കര്‍ഷകര്‍ക്ക് നേരെ വെടിവെപ്പ്. ബിഷ്ണുപുര്‍ ജില്ലയില്‍ കര്‍ഷകര്‍ക്ക് നേരെയാണ് അക്രമണം ഉണ്ടായത്. ഇരുപതോളം കര്‍ഷകരെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റി. മേഖലയില്‍ സുരക്ഷാസേനയും അക്രമികളും തമ്മിലുണ്ടായ ഏറ്റുമുട്ടല്‍ 15 മിനിറ്റോളം നീണ്ടു. ആക്രമികള്‍ കൊലപ്പെടുത്തിയ 31 കാരി ക്രൂരബലാത്സംഗത്തിനിരയായി എന്ന് തെളിയിക്കുന്നതാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.

ശരീരത്തിന്റെ 99% പൊള്ളലേറ്റിട്ടുണ്ട്. അവയവങ്ങള്‍ മുറിച്ചു മാറ്റിയതായും റിപ്പോര്‍ട്ടില്‍ കണ്ടെത്തി. തലയോട്ടി തകര്‍ത്ത നിലയിലാണ്. കഴിഞ്ഞ ഏഴ് ദിവസത്തിനിടെ മണിപ്പൂരില്‍ 14 പേരാണ് കൊല്ലപ്പെട്ടത്.

സംഘര്‍ഷം കണക്കിലെടുത്ത് രണ്ടായിരത്തോളം അധിക കേന്ദ്രസേനയെ മണിപ്പൂരിലേക്ക് അയച്ചിട്ടുണ്ട്. തുടര്‍ച്ചയായി ഉണ്ടാകുന്ന ആക്രമണങ്ങളില്‍ യൂറോപ്പ്യന്‍ മണിപ്പൂരി അസോസിയേഷന്‍ അപലപിച്ചു.