kerala

കോഴിക്കോട്ടെ അമ്മത്തൊട്ടിലില്‍ ആദ്യ അതിഥി

By nazmiya nazreen

September 29, 2025

കോഴിക്കോട് ബീച്ച് ആശുപത്രിക്കു സമീപം സ്ഥാപിച്ച അമ്മത്തൊട്ടിലില്‍ പുതിയ അതിഥി. കഴിഞ്ഞ ദിവസം രാത്രിയാണ് അമ്മ തൊട്ടിലില്‍ രണ്ട് ദിവസം പ്രായമുള്ള ആണ്‍ കുഞ്ഞിനെ ലഭിച്ചത്. കുഞ്ഞിന് ആദി എന്ന് പേരിട്ടതായി കേരള സംസ്ഥാന ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ജി.എല്‍ അരുണ്‍ ഗോപി അറിയിച്ചു.

കുഞ്ഞ് എത്തിയ വിവരം മൊബൈല്‍ അപ്ലിക്കേഷന്‍ വഴി ബന്ധപ്പെട്ടവര്‍ അറിയുകയായിരുന്നു. ആശുപത്രിയിലെ ഡ്യൂട്ടി നേഴ്‌സ് കുഞ്ഞിനെ എടുത്തു. സമിതി ജില്ലാ സെക്രട്ടറി പി.ശ്രീദേവും സമിതി ജീവനക്കാരും ആശുപത്രിയില്‍ എത്തി കുഞ്ഞിനെ കണ്ടു. കുഞ്ഞ് ആശുപത്രിയില്‍ നീരിക്ഷണത്തിലാണ്.