kerala

കന്നഡ, തമിഴ്, ഇംഗ്ലീഷ്; സത്യപ്രതിജ്ഞകള്‍ പല ഭാഷകളില്‍

By Test User

May 24, 2021

പതിനഞ്ചാം നിയമസഭയിലേക്ക് അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്തത് മലയാളത്തിന് പുറമേ കന്നഡയിലും തമിഴിലും ഇംഗ്ലീഷിലും. മഞ്ചേശ്വരം എംഎല്‍എ എകെഎം അഷ്റഫ് കന്നഡയിലാണ് സത്യപ്രതിജ്ഞ ചെയ്തത്. ദേവികുളം എംഎല്‍എ എ രാജയാണ് തമിഴില്‍ സത്യപ്രതിജ്ഞ ചെയ്തത്. മൂവാറ്റുപുഴ അംഗം മാത്യു കുഴല്‍നാടന്‍, പാലാ അംഗം മാണി സി കാപ്പന്‍ എന്നിവര്‍ ഇംഗ്ലീഷിലും സത്യവാചകം ചൊല്ലി. പ്രോ ടേം സ്പീക്കര്‍ പിടിഎ റഹിമിന് മുമ്പാകെയാണ് എല്ലാവരും സത്യപ്രതിജ്ഞ നടന്നത്‌. 136 അംഗങ്ങളാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരം എറ്റെടുത്തത്‌