Cricket

ഒന്നാം ടെസ്റ്റ്; ശ്രീലങ്കക്കെതിരെ ദക്ഷിണാഫ്രിക്കക്ക് കൂറ്റന്‍ വിജയം

By webdesk17

November 30, 2024

ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ശ്രീലങ്കക്കെതിരെ ദക്ഷിണാഫ്രിക്കക്ക് 233 റണ്‍സിന്റെ കൂറ്റന്‍ വിജയം. ഇതോടെ ലോകടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയന്റ് പട്ടികയില്‍ ആസ്‌ട്രേലിയയെ മറികടന്ന് ദക്ഷിണാഫ്രിക്ക രണ്ടാം സ്ഥാനത്തേക്കെത്തി.

ആദ്യ ഇന്നിങ്‌സില്‍ ദക്ഷിണാഫ്രിക്കയെ ശ്രീലങ്ക വെറും 191 റണ്‍സിനായിരുന്നു പുറത്താക്കിയത്. എന്നാല്‍ മറുപടി ബാറ്റിങ്ങില്‍ ശ്രീലങ്കയെ വെറും 42 റണ്‍സിന് പുറത്താക്കി ദക്ഷിണാഫ്രിക്ക തിരിച്ചടിക്കുകയായിരുന്നു. ഏഴ് വിക്കറ്റ് നേടിയ മാര്‍കോ യാന്‍സനാണ് ശ്രീലങ്കയെ തകര്‍ത്തത്.

രണ്ടാം ഇന്നിങ്‌സില്‍ ദക്ഷിണാഫ്രിക്ക അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 366 റണ്‍സെടുത്തു. എന്നാല്‍ മറുപടി ബാറ്റിങ്ങിനിെത്തിയ ശ്രീലങ്കയുടെ പോരാട്ടം 282 റണ്‍സില്‍ അവസാനിക്കുകയായിരുന്നു.

ശ്രീലങ്കക്കെതിരെ ഇനിയുള്ള ടെസ്റ്റും പാകിസ്താനെതിരെ നടക്കുന്ന രണ്ട് ടെസ്റ്റും വിജയിച്ചാല്‍ ദക്ഷിണാഫ്രിക്കക്ക് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ എത്താം.