സംസ്ഥാന സര്‍ക്കാരിന്റെ 100 ദിന കര്‍മ്മപരിപാടിയുടെ ഭാഗമായി ഫിഷറീസ് വകുപ്പും ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പും സാമൂഹ്യനീതി വകുപ്പും സംയുക്തമായി 468 കോടി രൂപയുടെ വികസന പദ്ധതികള്‍ നടപ്പിലാക്കുമെന്ന് മന്ത്രി വി.ഇ. അബ്ദുള്‍ ഗഫൂര്‍ അറിയിച്ചു. തീരദേശ വികസനം, മത്സ്യത്തൊഴിലാളികളുടെ ക്ഷേമം, ആധുനിക അടിസ്ഥാന സൗകര്യ വികസനം എന്നിവ ലക്ഷ്യമിട്ടുള്ള വിപുലമായ പദ്ധതികളാണ് ഈ കാലയളവില്‍ നടപ്പിലാക്കുന്നത്. ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പിന് കീഴില്‍ മാത്രം ആകെ 396.15 കോടി രൂപയുടെ പദ്ധതികളാണ് 100 ദിന പരിപാടിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതില്‍ 10 പദ്ധതികളുടെ പൂര്‍ത്തീകരണവും 9 പ്രധാന പദ്ധതികളുടെ നിര്‍മ്മാണോദ്ഘാടനവും ഉള്‍പ്പെടുന്നു. വിപണന മേഖല ശക്തിപ്പെടുത്തുന്നതിനായി പൂന്തുറ, കടല്‍, ഞാറക്കല്‍ ഫിഷ് മാര്‍ക്കറ്റുകളുടെ നിര്‍മ്മാണവും ഇരവിപുരത്ത് മള്‍ട്ടി പര്‍പ്പസ് ഫിഷറീസ് സെന്ററും പൂര്‍ത്തിയാക്കും. തീരദേശവാസികളുടെ ക്ഷേമം മുന്‍നിര്‍ത്തി കോഴിക്കോട് വെസ്റ്റ് ഹില്ലില്‍ പുനര്‍ഗേഹം പദ്ധതിയുടെ ഭാഗമായിഫ്ലാറ്റ് നിര്‍മ്മാണവും ധര്‍മ്മടത്ത് പി.എച്ച്.സിയും ചെല്ലാനത്ത് അടിയന്തര ചികിത്സാ-രക്ഷാപ്രവര്‍ത്തന ബ്ലോക്കും സജ്ജമാകും. കൂടാതെ പൊന്നാനി, താനൂര്‍ എന്നിവിടങ്ങളില്‍ കോള്‍ഡ് സ്റ്റോറേജുകളും ഷിറിയ ഫിഷിംഗ് വില്ലേജില്‍ മൊബൈല്‍ ഫിഷ് വെന്‍ഡിങ് കിയോസ്‌കുകളും ഒ.ബി.എം റിപ്പയര്‍ സെന്ററും പള്ളത്തുരുത്തിയില്‍ കോമേഴ്ഷ്യല്‍ പ്രൊഡക്ഷന്‍ ആരംഭിക്കുന്ന ആധുനിക ടിന്‍ ഫാക്ടറിയും 100 ദിന പരിപാടിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.
തീരദേശ വനിതകളുടെ ശാക്തീകരണത്തിനും ഉപജീവനത്തിനുമായി സാഫ് വഴി മൈക്രോ യൂണിറ്റുകള്‍, വണ്‍ ഫാമിലി വണ്‍ എന്റര്‍പ്രൈസ് പദ്ധതികള്‍, ജെ.എല്‍.ജി യൂണിറ്റുകള്‍ എന്നിവയുടെ ഉദ്ഘാടനവും റിവോള്‍വിങ് ഫണ്ട് വിതരണവും സംസ്ഥാനതലത്തില്‍ നടക്കും. വികസന പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയായി എറണാകുളത്ത് എം.ഐ.എഫ്.പി നവീകരണ പ്രവര്‍ത്തനങ്ങളുടെയും, കൊല്ലത്ത് സി.പി.സി ഐസ് പ്ലാന്റിന്റെയും തറക്കല്ലിടല്‍ കര്‍മ്മം മത്സ്യഫെഡ് മുഖേന നിര്‍വ്വഹിക്കും. ഇതോടൊപ്പം മത്സ്യവില്പനക്കാരായ വനിതകള്‍ക്ക് ഇലക്ട്രിക് സ്‌കൂട്ടര്‍ സഹായം നല്‍കുന്ന ഇ-മൊബിലിറ്റി സ്‌കീമും ബ്ലൂ ഇക്കോണമി സെല്‍ രൂപീകരണം, അക്വാകള്‍ച്ചര്‍ പുനരുജ്ജീവന പദ്ധതി, ക്രോപ്പ് ഇന്‍ഷുറന്‍സ്, പീലിംഗ് ഷെഡ് തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കല്‍, ഡീപ് സീ ഫിഷിംഗ്, ലെമ ംലലറ ഫാമിംഗ്, മറൈന്‍ കേജ് കള്‍ച്ചര്‍ ഇടങ്ങിയവയുടെ നയപരമായ പ്രൊജക്ട് തുടക്കവും ഈ 100 ദിന പരിപാടിയുടെ ഭാഗമായി പ്രഖ്യാപിക്കും.
ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പിന്റെ കീഴില്‍ 396.15 കോടി രൂപയുടെ പദ്ധതികള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. തിരുവനന്തപുരം വിഴിഞ്ഞം സി.എച്ച്.സിയിലെ പുതിയ ഐ.പി ബ്ലോക്ക്, കൊല്ലം തങ്കശ്ശേരി ഹാര്‍ബറിലെ അധിക സൗകര്യങ്ങള്‍, നീണ്ടകര, ശക്തികുളങ്ങര ഹാര്‍ബറുകളുടെ വികസനവും നവീകരണവും, ആയിരംതെങ്ങിലെ ബ്രൂഡ് സ്റ്റോക്ക് വികസന കേന്ദ്രം എന്നിവ പ്രധാനപ്പെട്ടവയാണ്. കൂടാതെ എറണാകുളം ചെല്ലാനം ഹാര്‍ബറിലെ അധിക അടിസ്ഥാന സൗകര്യങ്ങളും, മലപ്പുറം പൊന്നാനി, കോഴിക്കോട് പുതിയാപ്പ, കൊയിലാണ്ടി എന്നീ ഫിഷിംഗ് ഹാര്‍ബറുകളുടെ ആധുനികവല്‍ക്കരണവും പൂര്‍ത്തിയായി വരുന്നു. ഇതോടൊപ്പം തൃശ്ശൂര്‍ അഴീക്കോട് ഫിഷ് ലാന്റിംഗ് സെന്റര്‍ വികസനം, കാസര്‍ഗോഡ് ചെറുവത്തൂര്‍ ഹാര്‍ബര്‍ നവീകരണം, മഞ്ചേശ്വരം ഹാര്‍ബര്‍ വികസനം എന്നിവയുടെ നിര്‍മ്മാണോദ്ഘാടനവും, സാഗര്‍മാല പദ്ധതിയില്‍ ഉള്‍പ്പെടുത്തി ചേറ്റുവ, മുനയ്ക്കടവ്, താനൂര്‍, പൊന്നാനി, കൊയിലാണ്ടി, വെള്ളയില്‍ ഹാര്‍ബറുകളില്‍ അധിക സൗകര്യങ്ങള്‍ ഒരുക്കുന്ന പദ്ധതികള്‍ക്കും തുടക്കമാകും. സാമൂഹ്യനീതി വകുപ്പിന്റെ കീഴില്‍ 37.2 കോടി രൂപയുടെ പദ്ധതികള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വയോജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി ഡയറക്ടറേറ്റുും, ജില്ലാതല ഓഫീസും സജ്ജമാക്കും.വയോജനങ്ങളുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കുന്നതിനായി 24ണ്മ7 സംസ്ഥാനതല ഏകീകൃത ഹെല്‍പ്ലൈന്‍, മുഖ്യമന്ത്രി അധ്യക്ഷനായ സംസ്ഥാന ഗവര്‍ണിംഗ് കൗണ്‍സില്‍, ടെക്നിക്കല്‍ അഡൈ്വസറി കമ്മിറ്റി, എല്ലാ ജില്ലാ കളക്ടറേറ്റുകളിലും ജില്ലാ ഏജിംഗ് സെല്ലുകള്‍ എന്നിവ ആരംഭിക്കും.