കൊല്ലം: കൊല്ലം കുരീപ്പുഴയില്‍ നങ്കൂരമിട്ടുനിന്ന മത്സ്യബന്ധന ബോട്ടുകളില്‍ വലിയ തീപിടിത്തം. പത്തിലധികം ബോട്ടുകളാണ് കത്തിനശിച്ചത്. സ്ഥലപരിമിതിയുള്ളതിനാല്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് സ്ഥലത്ത് എത്തുന്ന കാര്യത്തില്‍ വലിയ ബുദ്ധിമുട്ടുണ്ടായി.
തീപിടിത്തത്തെ തുടര്‍ന്ന് 20-ലധികം ഗ്യാസ് സിലിണ്ടറുകള്‍ക്കും തീപിടിച്ചതോടെ സാഹചര്യം കൂടുതല്‍ ഗുരുതരമായി. നാട്ടുകാര്‍ ബോട്ടുകളുടെ കെട്ടഴിച്ചുവിട്ടതോടെ വലിയ അപകടം ഒഴിവാക്കാനായി. തീപിടിത്തത്തിന്റെ കാരണം വ്യക്തതയില്ല.
രണ്ടാഴ്ച മുമ്പും ഇതേ പ്രദേശത്ത് സമാനമായ തീപിടിത്തം ഉണ്ടായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. തിരുവനന്തപുരം പുഴയൂര്‍ സ്വദേശികളുടേതാണ് ബഹുഭാഗം ബോട്ടുകളും. കത്തിയ ചില ബോട്ടുകള്‍ തീയുടെ ആഘാതത്തില്‍ ഒഴുകിപ്പോയി.