Connect with us

More

മഴയുടെ ശക്തി കുറഞ്ഞു;അഞ്ച് ജില്ലകളില്‍ നല്‍കിയിരുന്ന റെഡ് അലര്‍ട്ട് പിന്‍വലിച്ചു

Published

on

ചൊവ്വാഴ്ച കനത്ത മഴ പെയ്‌തേക്കുമെന്ന മുന്നറിയിപ്പിനെത്തുടര്‍ന്ന് അഞ്ച് ജില്ലകളില്‍ നല്‍കിയിരുന്ന റെഡ് അലര്‍ട്ട് പിന്‍വലിച്ചു. ഇടുക്കി ജില്ലയില്‍ ഓറഞ്ച് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. വയനാട്, കോഴിക്കോട്, മലപ്പുറം, പത്തനംതിട്ട ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.

എറണാകുളം,ഇടുക്കി,തൃശ്ശൂര്‍,പാലക്കാട്,മലപ്പുറം ജില്ലകളിലാണ് ചൊവ്വാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്ന് സൂചിപ്പിച്ച് റെഡ് അലര്‍ട്ട് നല്‍കിയിരുന്നത്. അറബിക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദത്തിന്റെ സ്വാധീനമാണ് തുലാവര്‍ഷം ഇത്രയും ശക്തമാകാന്‍ കാരണം.

ബംഗാള്‍ ഉള്‍ക്കടലില്‍ തമിഴ്‌നാട്ആന്ധ്രാ തീരത്തോടു ചേര്‍ന്ന് വെള്ളിയാഴ്ചയോടെ മറ്റൊരു ന്യൂനമര്‍ദം രൂപപ്പെടാനും സാധ്യതയുണ്ട്. ഇതു ശക്തിപ്രാപിച്ച് കരയിലേക്കു കടന്നേക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷകരുടെ പ്രവചനം.

Education

ഹയർ സെക്കൻഡറി പ്ലസ് വൺ സ്കൂൾ/കോമ്പിനേഷൻ ട്രാൻസ്ഫർ അലോട്ട്മെൻറ് ഫലം പ്രസിദ്ധീകരിച്ചു

Published

on

പ്ലസ് വൺ ട്രാൻസ്ഫർ അലോട്ട്മെൻറ് പ്രസിദ്ധീകരിച്ചു.

അലോട്ട്മെൻറ് ലഭിച്ചവർക്ക് ജൂലൈ 22 ന് രാവിലെ 10 മണി മുതൽ ജൂലൈ 23ന് വൈകിട്ട് 4 മണി വരെ ട്രാൻസ്ഫർ ലഭിച്ച സ്‌കൂൾ/കോമ്പിനേഷനിൽ പ്രവേശനം നേടേണ്ടതാണ്.

വിശദ വിവരങ്ങൾക്ക്
https://www.hscap.kerala.gov.in/

Continue Reading

Health

നിപ വൈറസ്: ഒറ്റക്കെട്ടായി ജാഗ്രതയോടെ നേരിടണം; സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍

വളരെ കരുതലോടെ ഈ സാഹചര്യത്തെ തരണം ചെയ്യാന്‍ എല്ലാവരും സഹകരിക്കണമെന്ന് തങ്ങള്‍ അഭ്യര്‍ത്ഥിച്ചു.

Published

on

നിപ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജാഗ്രതയോടെ സാഹചര്യത്തെ നേരിടണമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അഭ്യര്‍ത്ഥിച്ചു. മലപ്പുറം ജില്ലയിലെ പാണ്ടിക്കാട് സ്വദേശിയായ പതിനാലുകാരനാണ് നിപ സ്ഥിരീകരിച്ചത്. ആരോഗ്യ പ്രവര്‍ത്തകര്‍ ആവശ്യമായ മുന്‍കരുതലുകളും സജ്ജീകരണങ്ങളും ഒരുക്കുന്നുണ്ട്. വളരെ കരുതലോടെ ഈ സാഹചര്യത്തെ തരണം ചെയ്യാന്‍ എല്ലാവരും സഹകരിക്കണമെന്ന് തങ്ങള്‍ അഭ്യര്‍ത്ഥിച്ചു.

പൊതുപരിപാടികള്‍ ഒഴിവാക്കിയും മാസ്‌ക് ധരിച്ചും ആരോഗ്യ പ്രവര്‍ത്തകരോട് സഹകരിക്കണം. നിപ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഗ്രാമങ്ങളുമായി അതിര്‍ത്തി പങ്കിടുന്നവരും പ്രത്യേകം ജാഗ്രത പുലര്‍ത്തണം. ആവശ്യമായ സഹായങ്ങള്‍ക്ക് മുസ്‌ലിം ലീഗ് പ്രവര്‍ത്തകരും പോഷക ഘടകങ്ങളും രംഗത്തിറങ്ങണം. ജില്ലയിലെ എം.എല്‍.എമാരുമായും ജനപ്രതിനിധികളുമായും ഈ വിഷയത്തില്‍ ആശയ വിനിമയം നടത്തിയിട്ടുണ്ട്. ഒറ്റക്കെട്ടായി ഈ വിപത്തിനെ നേരിടാനാണ് എല്ലാവരും ഒരുങ്ങിയിട്ടുള്ളത്. വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് എല്ലാവരും സഹകരിക്കണമെന്നും തങ്ങള്‍ പറഞ്ഞു.

Continue Reading

Health

നിപ ബാധിച്ച കുട്ടി ഗുരുതരാവസ്ഥയില്‍ തുടരുന്നു; 214 പേർ നിരീക്ഷണത്തില്‍

നിപ രോഗബാധിതനായ കുട്ടിയുടെ റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചു.

Published

on

നിപ രോഗം ബാധിച്ച പതിനാലുകാരൻ ഗുരുതരാവസ്ഥയിൽ തുടരുന്നു. കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. നിപ രോഗബാധിതനായ കുട്ടിയുടെ റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചു. സമ്പർക്കത്തിൽ വന്നവർ ആരോഗ്യ വകുപ്പുമായി ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചു.

സമ്പര്‍ക്കപ്പട്ടികയിലുള്ള 214 പേര്‍ നിരീക്ഷണത്തിലാണ്. 60 പേര്‍ ഹൈ റിസ്ക് വിഭാഗത്തിലാണുള്ളത്. 15 പേരുടെ സാമ്പിൾ കൂടി പരിശോധനയ്ക്ക് അയച്ചു. ആനക്കയം, പാണ്ടിക്കാട് ഗ്രാമപഞ്ചായത്തുകളില്‍ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട് . സാഹചര്യം വിലയിരുത്താൻ മലപ്പുറത്ത് ഇന്ന് വീണ്ടും യോഗം ചേരും. ആരോഗ്യ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തിൽ രാവിലെ 09 മണിക്കാണ് യോഗം ആരംഭിക്കും.

Continue Reading

Trending