More

മഴയുടെ ശക്തി കുറഞ്ഞു;അഞ്ച് ജില്ലകളില്‍ നല്‍കിയിരുന്ന റെഡ് അലര്‍ട്ട് പിന്‍വലിച്ചു

By Test User

October 22, 2019

ചൊവ്വാഴ്ച കനത്ത മഴ പെയ്‌തേക്കുമെന്ന മുന്നറിയിപ്പിനെത്തുടര്‍ന്ന് അഞ്ച് ജില്ലകളില്‍ നല്‍കിയിരുന്ന റെഡ് അലര്‍ട്ട് പിന്‍വലിച്ചു. ഇടുക്കി ജില്ലയില്‍ ഓറഞ്ച് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. വയനാട്, കോഴിക്കോട്, മലപ്പുറം, പത്തനംതിട്ട ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.

എറണാകുളം,ഇടുക്കി,തൃശ്ശൂര്‍,പാലക്കാട്,മലപ്പുറം ജില്ലകളിലാണ് ചൊവ്വാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്ന് സൂചിപ്പിച്ച് റെഡ് അലര്‍ട്ട് നല്‍കിയിരുന്നത്. അറബിക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദത്തിന്റെ സ്വാധീനമാണ് തുലാവര്‍ഷം ഇത്രയും ശക്തമാകാന്‍ കാരണം.

ബംഗാള്‍ ഉള്‍ക്കടലില്‍ തമിഴ്‌നാട്ആന്ധ്രാ തീരത്തോടു ചേര്‍ന്ന് വെള്ളിയാഴ്ചയോടെ മറ്റൊരു ന്യൂനമര്‍ദം രൂപപ്പെടാനും സാധ്യതയുണ്ട്. ഇതു ശക്തിപ്രാപിച്ച് കരയിലേക്കു കടന്നേക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷകരുടെ പ്രവചനം.