News

അഞ്ച് ഗോള്‍, രണ്ട് അസിസ്റ്റ്! ഹാലിളകി ഹാളണ്ട്; വിജയവുമായി നോര്‍വെ

By webdesk17

September 10, 2025

ലോകകപ്പ് യോഗ്യത റൗണ്ടില്‍ മോല്‍ഡോവക്കെതിരെ തകര്‍പ്പന്‍ വിജയവുമായി നോര്‍വെ. ഒന്നിനെതിരെ 11 ഗോള്‍ നേടിയാണ് ഹാളണ്ടും കൂട്ടരും വിജയം കൈവരിച്ചത്. ഇതോടെ യോഗ്യതാ റൗണ്ടില്‍ ഒന്നാം സ്ഥാനം നേടി നോര്‍വെ.

നോര്ഡവെ നേടചിയ 11 ഗോളില്‍ 5 എണ്ണവും മാഞ്ചസ്റ്റര്‍ സിറ്റിയുടെ സൂപ്പര്‍താരം എര്‍ലിങ് ഹാളണ്ടിന്റെ വകയായിരുന്നു. 11, 36, 43, 52 ,83 എന്നീ മിനിറ്റുകളില്‍ അഞ്ച് ഗോളും രണ്ട് ്അസിസ്റ്റുമായി ഹാളണ്ട് കളം നിറച്ചു. അഞ്ചില്‍ ഒരെണ്ണം പോലും പെനാല്‍ട്ടിയിലൂടെയല്ല ഹാലണ്ട് നേടിയത്.

ആറാം മിനിറ്റില്‍ ഫെലിക് ഹോണ്‍ മെഹറെ നേടിയ ഗോളിനും 91ാം മിനിറ്റില്‍ തെലോ ആസ്ഗാര്‍ഡ് നേടിയ ഗോളിനും അസിസ്റ്റ് നല്‍കാന്‍ ഹാളണ്ടിനായി. മാര്‍ട്ടിന്‍ ഒഡെഗാര്‍ഡ് ഒരു ഗോളും രണ്ട് അസിസ്റ്റും സ്വന്തമാക്കി. സബ്ബായി ഇറങ്ങിയ തെലോ ആസ്ഗാര്‍ഡ് നാല് ഗോള്‍ നേടി കളം നിറഞ്ഞു കളിച്ചു.

മത്സരത്തില്‍ 34 ഷോട്ടുകളാണ് നോര്‍വെ ഉതിര്‍ത്തത് ഇതില്‍ 18 എണ്ണം ടാര്‍ഗറ്റിലെത്തുകയും ചെയ്തു. മറുവശത്ത് ഒരു ഷോട്ട് പോലും ടാര്‍ഗറ്റിലെത്തിക്കാന്‍ മോല്‍ഡോവക്കായ