crime

വടകരയില്‍ ട്രെയിനില്‍ ഉപേക്ഷിച്ച അഞ്ച് കിലോ കഞ്ചാവ് പിടികൂടി

By webdesk13

June 20, 2023

വടകരയില്‍ 5 കിലോ കഞ്ചാവ് പിടികൂടി. ആര്‍പിഎഫും പാലക്കാട് ആ4പിഎഫ് ക്രൈം ഇന്റലിജന്‍സ് ബ്രാഞ്ചും വടകര എക്‌സ്സൈസ് സര്‍ക്കിളും ചേര്‍ന്ന് വടകര റെയില്‍വേ സ്റ്റേഷനില്‍ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. ഇന്ന് രാവിലെ വടകര സ്റ്റേഷനില്‍ എത്തിച്ചേര്‍ന്ന ചെന്നൈ – മംഗ്ലൂര്‍ സൂപ്പര്‍ ഫാസ്റ്റ് ട്രെയിനിന്റെ ജനറല്‍ കമ്പാര്‍ട്‌മെന്റില്‍ നിന്നും ഉപേക്ഷിക്കപ്പെട്ട നിലയില്‍ കഞ്ചാവ് കണ്ടെത്തുക ആയിരുന്നു.

ബാഗിനുള്ളില്‍ തുണികള്‍ക്കിടയില്‍ ഒളിപ്പിച്ച നിലയില്‍ ആയിരുന്നു കഞ്ചാവ്. പരിശോധന ഭയന്ന് പ്രതി ബാഗ് ഉപേക്ഷിച്ചു കടന്നു കളഞ്ഞതായി സംശയിക്കുന്നു. ട്രെയിന്‍ വഴി കഞ്ചാവ് കടത്തു തടയുന്നതിനായി പരിശോധനകള്‍ കൂടുതല്‍ ശക്തമായി തുടരുമെന്ന് ആ4പിഎഫ് എക്‌സ്സൈസ് വൃത്തങ്ങള്‍ അറിയിച്ചു.