തിരുനാവായ (മലപ്പുറം): പുത്തനത്താണി ചുങ്കത്തെ ആറുവരിപ്പാതയില്‍ ഇന്നോവ കാര്‍ ഡിവൈഡറില്‍ തട്ടി മറിഞ്ഞുണ്ടായ അപകടത്തില്‍ കോളേജ് വിദ്യാര്‍ഥികളടക്കം അഞ്ചുപേര്‍ക്ക് പരിക്കേറ്റു. ബുധനാഴ്ച രാവിലെ എട്ടോടെയാണ് അപകടം ഉണ്ടായത്.
വളാഞ്ചേരി പുറമണ്ണൂര്‍ മജ്‌ലിസ് കോളേജിലെ വിദ്യാര്‍ത്ഥികള്‍ പഠനത്തിന്റെ ഭാഗമായി കോഴിക്കോട്ടേക്ക് പ്രോജക്റ്റ് വര്‍ക്ക് ആവശ്യത്തിനായി യാത്ര ചെയ്യുന്നതിനിടെയാണ് അപകടം സംഭവിച്ചത്.
കാറിലുണ്ടായിരുന്ന വിദ്യാര്‍ഥികളായ ദില്‍ന ഫാത്തിമ (21), ഹുദ ഫാത്തിമ (21), നിഷ (21), റസല്‍ (21), അഫ്സല്‍ (21) എന്നിവര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ ഉടന്‍ തന്നെ കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.