kerala

ആലുവയിലെ അഞ്ചു വയസുകാരിയുടെ കൊലപാതകം: കുറ്റപത്രം ഇന്ന് സമ്മര്‍പ്പിക്കും

By webdesk11

September 01, 2023

ആലുവയില്‍ അഞ്ചു വയസ്സുകാരിയുടെ കൊലപാതക കേസില്‍ പൊലീസ് ഇന്ന് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കും. 800 പേജുള്ള കുറ്റപത്രം എറണാകുളം പോക്‌സോ കോടതിയിലാണ് സമര്‍പ്പിക്കുക.

സംഭവം നടന്ന് 35ാം ദിവസമാണ് കുറ്റപത്രം സമര്‍പ്പിക്കുന്നത്. വിശദമായ അന്വേഷണ റിപ്പോര്‍ട്ടുകളും തെളിവുകളും സാക്ഷി മൊഴികളടക്കമുള്ള കുറ്റപത്രമാണ് ഇന്ന് സമര്‍പ്പിക്കുക.