തിരുവനന്തപുരം: പിണറായി സർക്കാരിന്റെ ഒന്നാം മന്ത്രിസഭയുടെ കാലത്ത് റജിസ്റ്റർ ചെയ്ത ത് 665 അഴിമതി കേസുകൾ. തദ്ദേശസ്വയംഭരണവകുപ്പിലാണ് ഏറ്റവും കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുള്ളത്-97. റവന്യു വകുപ്പ്-91, സഹകരണം-57, ധനകാര്യം-52, ഭക്ഷ്യപൊതുവിതരണം-40, പൊലീസ്-36, വിദ്യാഭ്യാസം-31, ആരോഗ്യം-26, പൊതുമ രാമത്ത്, മോട്ടോർ വകുപ്പുകളിൽ 19 കേസുകൾ വീതവും രജിസ്റ്റർ ചെയ്തിട്ടുണ്ട്.
നിയമസഭയിൽ ചോദ്യോത്തരവേളയിൽ മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ വെളിപ്പെടുത്തിയതാണ് ഇക്കാര്യം. ഇതിൽ 361 കേസുകളിൽ അന്വേഷണം പൂർത്തിയായി. 304 എണ്ണത്തിൽ അന്വേഷണം നടക്കുന്നു.