crime
വൈറലാകാന്‍ വേണ്ടി പൊലീസ് സ്റ്റേഷന് ബോംബിട്ട് തകര്‍ക്കുന്ന വീഡിയോ ഉണ്ടാക്കിയ അഞ്ച് യുവാക്കള്‍ പിടിയില്‍
സിനിമാ സംഭാഷണം ചേര്‍ത്തു തയാറാക്കിയ വീഡിയോയില്‍ പൊലീസ് സ്റ്റേഷനില്‍ ബോംബ് പൊട്ടുന്നതിന്റെ ദൃശ്യങ്ങള്‍ വിഷ്വല്‍ ഇഫക്ടുകള്‍ ഉപയോഗിച്ച് എഡിറ്റ് ചെയ്ത് ചേര്‍ക്കുകയും ചെയ്തിട്ടുണ്ട്. ഇന്‍സ്റ്റഗ്രാമിലും യുട്യൂബിലും ഇതു പ്രചരിപ്പിച്ചു.
സമൂഹ മാധ്യമത്തില്‍ വൈറലാകാനായി പൊലീസ് സ്റ്റേഷന് ബോംബിട്ട് തകര്‍ക്കുന്ന രീതിയില്‍ വീഡിയോ തയാറാക്കി പ്രചരിപ്പിച്ച 5 യുവാക്കള്‍ അറസ്റ്റില്‍. മേലാറ്റൂര്‍ സ്റ്റേഷന് കെട്ടിടത്തില്‍ ബോംബിടുന്ന രീതിയില്‍ വിഡിയോ ചിത്രീകരിച്ച കരുവാരകുണ്ട് പുന്നക്കാട് സ്വദേശികളും സുഹൃത്തുക്കളുമായ വെമ്മുള്ളി വീട്ടില്‍ മുഹമ്മദ് റിയാസ്(25), ചൊക്രന്‍ വീട്ടില്‍ മുഹമ്മദ് ഫവാസ്(22), പറച്ചിക്കോട്ടില്‍ മുഹമ്മദ് ജാസ്മിന്(19), പറച്ചിക്കോട്ടില്‍ സലീം ജിഷാദിയാന്‍(20), മേലേടത്ത് വീട്ടില്‍ സല്‍മാനുല്‍ ഫാരിസ്(19) എന്നിവരെയാണ് മേലാറ്റൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
സിനിമാ സംഭാഷണം ചേര്‍ത്തു തയാറാക്കിയ വീഡിയോയില്‍ പൊലീസ് സ്റ്റേഷനില്‍ ബോംബ് പൊട്ടുന്നതിന്റെ ദൃശ്യങ്ങള്‍ വിഷ്വല്‍ ഇഫക്ടുകള്‍ ഉപയോഗിച്ച് എഡിറ്റ് ചെയ്ത് ചേര്‍ക്കുകയും ചെയ്തിട്ടുണ്ട്. ഇന്‍സ്റ്റഗ്രാമിലും യുട്യൂബിലും ഇതു പ്രചരിപ്പിച്ചു. സമൂഹ മാധ്യമങ്ങളില്‍ ലൈക്ക് നേടുകയായിരുന്നു ഇവരുടെ ലക്ഷ്യമെന്നു പൊലീസ് പറഞ്ഞു.
ലഹള സൃഷ്ടിക്കല്‍, സമൂഹ മാധ്യമം വഴി പൊലീസിനെ അപകീര്‍ത്തിപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് മേലാറ്റൂര്‍ സ്റ്റേഷന് ഇന്‍സ്പെക്ടര്‍ കെ.ആര്.രഞ്ജിത് യുവാക്കളെ അറസ്റ്റ് ചെയ്തത്. ഇവരെ പിന്നീട് സ്റ്റേഷന് ജാമ്യത്തില്‍ വിട്ടയച്ചു. എസ്ഐ ഷരീഫ്, സിപിഒമാരായ രാജന്, സുരേന്ദ്ര ബാബു, വിനോദ്, രാകേഷ് ചന്ദ്ര എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
crime
പാലക്കാട് നഗരമധ്യത്തില്‍ ദുർഗന്ധം പരത്തി കവറില്‍ പൊതിഞ്ഞനിലയില്‍ മനുഷ്യന്റെ തലയോട്ടിയും അസ്ഥികളും
crime
സൗദിയില്‍ മര്‍ച്ചന്റ് നേവി ജോലി വാഗ്ദാനം; 27കാരന് അറസ്റ്റില്‍
ജോലി ലഭിക്കാതെയും പണം തിരികെ നല്‍കാതെയും വന്നതിനെ തുടര്‍ന്ന്..
ഷൊര്‍ണ്ണൂര്‍: സൗദിയില്‍ മര്‍ച്ചന്റ് നേവിയില്‍ ജോലി ലഭ്യമാക്കാമെന്ന് പറഞ്ഞ് വന്‍തുക തട്ടിയ കേസില്‍ 27കാരനായ ആദര്‍ശിനെ ഷൊര്‍ണ്ണൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം വടമണ്‍ തെക്കേക്കര സ്വദേശിയാണ് പ്രതി. മേയ്, സെപ്റ്റംബര്‍ മാസങ്ങളിലായി വടനക്കുറിശ്ശി സ്വദേശിയില്‍ നിന്നു 3,85,000 രൂപയാണ് തട്ടിയെടുത്തത്.
ജോലി ലഭിക്കാതെയും പണം തിരികെ നല്‍കാതെയും വന്നതിനെ തുടര്‍ന്ന് പരാതിക്കാരി പൊലീസിനെ സമീപിക്കുകയായിരുന്നു. ഇതേ സ്വഭാവത്തിലുള്ള മറ്റൊരു കേസില്‍ കണ്ണൂര്‍ ആറളം പൊലീസ് സ്റ്റേഷനിലും ആദര്‍ശിനെതിരെ കേസ് നിലവിലുണ്ട്. കൂടുതല്‍ പരാതികളും ലഭിച്ചുവരുന്നുവെന്ന് പൊലീസ് അറിയിച്ചു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
crime
പതിമൂന്നുകാരിയെ പീഡിപ്പിച്ച രണ്ടാനച്ഛന് 78 വർഷം കഠിന തടവും പിഴയും
-
kerala2 days agoഇത് മത്സ്യത്തൊഴിലാളി വിദ്യാര്‍ത്ഥികളെ ദ്രോഹിച്ച സര്‍ക്കാര്‍: ഷാഫി ചാലിയം
-
kerala2 days agoകെഎസ്ആര്‍ടിസി ബസ് ഓടിച്ചു എന്ന കുറ്റമേ ഞാന്‍ ചെയ്തിട്ടുള്ളൂ, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്നെ ഒരുപാട് ദ്രോഹിച്ചു; ഡ്രൈവര്‍ യദു
-
india2 days agoപ്രതിപക്ഷത്തിനുമുന്നില് മുട്ട് മടക്കി കേന്ദ്രം; എസ്ഐആർ വിഷയത്തിൽ പാർലമെന്റിൽ ചർച്ച വേണമെന്ന ആവശ്യം അംഗീകരിച്ചു
-
kerala2 days agoവഖ്ഫ് സ്വത്തുക്കളുടെ ഉമീദ് പോര്‍ട്ടല്‍ രജിസ്ട്രേഷന് സമയം നീട്ടണം; കേന്ദ്ര മന്ത്രിയുമായി ചര്‍ച്ച നടത്തി മുസ്ലിം ലീഗ് എം.പിമാര്‍
-
kerala2 days agoകൊല്ലത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ സ്വീകരണത്തിനായി കുടുംബശ്രീയില്‍ പണപ്പിരിവ്
-
News1 day ago1967 മുതല്‍ കൈവശപ്പെടുത്തിയ ഫലസ്തീന് പ്രദേശങ്ങളില്‍ നിന്നും ഇസ്രാഈല്‍ പിന്‍വാങ്ങണം’; പ്രമേയം പാസാക്കി യുഎന്‍
-
entertainment3 days agoമലയാള ചെറുചിത്രങ്ങള്‍ക്ക് ഗള്‍ഫിലും ദേശീയ തലത്തിലുമായി മാര്‍ക്കറ്റ് തുറക്കാന്‍ ശ്രമിക്കുന്നു: ദുല്‍ഖര്‍ സല്മാന്
-
kerala8 hours agoപിഎം ശ്രീ- ജോണ്‍ ബ്രിട്ടാസ് വിവാദം: ‘ഇനിയും എത്ര പാലങ്ങള്‍ വേണോ അത്രയും പാലങ്ങള്‍ ഉണ്ടാക്കും, അതുകൊണ്ട് എന്താണ് കുഴപ്പം?’: എം.വി ഗോവിന്ദന്

