kerala

തൃശൂര്‍ പൂരത്തിന് ഇന്ന് കൊടിയേറ്റം; തിരുവമ്പാടി പാറമേക്കാവ് ക്ഷേത്രങ്ങളില്‍ കൊടിയേറ്റ് നടക്കും

By Akhila

April 20, 2026

തൃശൂര്‍ ഇനി പൂരാവേശത്തിലേക്ക്. തൃശൂര്‍ പൂരത്തിന്റെ വരവ് അറിയിച്ചുകൊണ്ട് പൂരത്തിന്റെ പ്രധാനപങ്കാളികളായ പാറമേക്കാവ് തിരുവമ്പാടി ക്ഷേത്രങ്ങളിലും എട്ട് ഘടകക്ഷേത്രങ്ങളിലും ഇന്ന് കൊടി ഉയരും. ഇതിനൊപ്പം എട്ട് ഘടക ക്ഷേത്രങ്ങളിലും പൂരം കൊടിയേറും.

പാരമ്പര്യ അവകാശികളായ ചെമ്പില്‍ വീട്ടിലെ കുട്ടന്‍ ആചാരി ഒരുക്കുന്ന കൊടിമരത്തിലാണ് ചടങ്ങുകള്‍ നടക്കുക. വലിയപാണിക്ക് ശേഷം തട്ടകക്കാര്‍ ക്ഷേത്രത്തില്‍ കൊടിമരം ഉയര്‍ത്തും. സിംഹരൂപം ആലേഖനം ചെയ്ത കൊടിക്കൂറയാണ് ഭഗവതിയുടെ സാന്നിദ്ധ്യത്തില്‍ ഉയര്‍ത്തുക. ക്ഷേത്രസമുച്ചയത്തിലെ പാലമരത്തിലും കൊടി ഉയര്‍ത്തും. തിരുവമ്പാടി ക്ഷേത്രത്തില്‍ രാവിലെ 11നും 11.30നും മദ്ധ്യേയാണ് കൊടിയേറ്റം.

26നാണ് തൃശൂര്‍ പൂരം. തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളുടെ ആനച്ചമയ പ്രദര്‍ശനത്തിനു 24ന് തുടക്കമാകും. കൗസ്തുഭം ഓഡിറ്റോറിയത്തിലാണ് തിരുവമ്പാടിയുടെ ചമയപ്രദര്‍ശനം. കൗസ്തുഭം ഓഡിറ്റോറിയത്തിലാണ് തിരുവമ്പാടിയുടെ ചമയപ്രദര്‍ശനം. 25ന് നെയ്തലക്കാവിലമ്മ വടക്കുന്നാഥ ക്ഷേത്രത്തിലെത്തി തെക്കേഗോപുര നടയിലൂടെ പുറത്തിറങ്ങുന്ന പൂരം വിളംബര ചടങ്ങ്.