india

മധ്യപ്രദേശില്‍ വ്യോമസേന വിമാനങ്ങള്‍ തകര്‍ന്നുവീണു; വീഡിയോ

By webdesk14

January 28, 2023

വ്യോമസേനയുടെ യുദ്ധവിമാനങ്ങള്‍ തകര്‍ന്നുവീണു. മധ്യപ്രദേശില്‍വെച്ചാണ് അപകടമുണ്ടായത്. മിറാഷ് 2000, സുഖോയ് 30 എന്നീ വിമാനങ്ങളാണ് തകര്‍ന്നുവീണത്. ഗ്വാളിയോര്‍ വിമാനത്താവളത്തില്‍ നിന്ന് പറന്ന വിമാനങ്ങള്‍ മൊറേനയ്ക്കു സമീപത്തുവച്ച് കൂട്ടിയിടിക്കുകയായിരുന്നുവെന്നാണ് വിവരം.

#WATCH | Wreckage seen. A Sukhoi-30 and Mirage 2000 aircraft crashed near Morena, Madhya Pradesh. Search and rescue operations launched. The two aircraft had taken off from the Gwalior air base where an exercise was going on. pic.twitter.com/xqCJ2autOe

— ANI (@ANI) January 28, 2023

എന്നാല്‍ വിമാനങ്ങള്‍ കൂട്ടിയിടിച്ചതായി സ്ഥീരീകരണം ഇല്ലെന്ന് വ്യോമസേന വൃത്തങ്ങളെ ഉദ്ധരിച്ച് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. അപകടം നടക്കുന്ന സമയത്ത് സുഖോയ് വിമാനത്തില്‍ രണ്ടുപൈലറ്റുമാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. മിറാഷില്‍ ഒരാളും. ഇതില്‍ രണ്ടുപൈലറ്റുമാര്‍ സുരക്ഷിതരാണെന്നാണ് പ്രാഥമിക വിവരം.