പുതുവര്‍ഷത്തെ വരവേല്‍ക്കുന്നവര്‍ പൊതുവെ ഡിസംബര്‍ 31ന് പറയുന്ന വാചകമാണ് അടുത്ത വര്‍ഷം കാണാമെന്ന്. എന്നാല്‍ ഹവായീന്‍ എയര്‍ലൈന്‍സ് വിമാനക്കാര്‍ ഒരു വര്‍ഷം പിന്നോട്ട് സഞ്ചരിക്കേണ്ടി വന്ന അപൂര്‍വ കഥയാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ ചര്‍ച്ചാവിഷയം. 2018ന്റെ പുതുപിറവിയില്‍ ആകാശമാര്‍ഗം യാത്ര പുറപ്പെട്ട ഇവര്‍ ലാന്റു ചെയ്തതാവട്ടെ 2017ല്‍. ആഗോള സമയ വ്യത്യാസത്തിന്റെ അടിസ്ഥാനത്തിലാണ് ന്യൂസിലാന്റിലെ ഓക്‌ലാന്റില്‍ നിന്ന് 2018 ജനുവരി ഒന്നിന് പുലര്‍ച്ചെ 12.05ന് പുറപ്പെട്ട വിമാനം അമേരിക്കന്‍ ദ്വീപായ ഹവായിയിലെ ഹൊണോലുലുവിലെത്തിയത് 2017 ഡിസംബര്‍ 31ന് രാവിലെ 10.16ന്. ഓക്‌ലാന്റില്‍ നിന്ന് ഡിസംബര്‍ 31ന് 11.55ന് പുറപ്പെടേണ്ടിയിരുന്ന വിമാനം പത്തു മിനിറ്റ് വൈകിയതാണ് ഈ അപൂര്‍വതക്കു കാരണം.