വിമാന യാത്രക്കിടെ എട്ടു വയസുകാരി പെണ്‍കുട്ടിക്ക് ഹൃദയാഘാതമുണ്ടായതിനെ തുടര്‍ന്ന് വിമാനം അടിയന്തരമായി ലാന്‍ഡിങ് നടത്തി. തുടര്‍ന്ന് പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചു. യുപി സിദ്ധാര്‍ഥ് നഗര്‍ സ്വദേശി ആയുഷി പുന്‍വാസി പ്രജാപതിയാണ് മരിച്ചത്. ലക്‌നൗവില്‍ നിന്ന് ഗോ എയര്‍ ഫ്‌ലൈറ്റില്‍ മുംബൈയിലേക്ക് പോകുന്നതിനിടെയാണ് സംഭവം.

അസുഖ ബാധിതയായ പെണ്‍കുട്ടിയെ ചികിത്സക്കായി കൊണ്ടു പോകുന്നതിനിടെയാണ് ഹൃദയാഘാതമുണ്ടായത്. തുടര്‍ന്ന് വിമാനം നാഗ്പൂരില്‍ അടിയന്തര ലാന്‍ഡിങ് നടത്തി. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.

മരണപ്പെട്ട കുട്ടിക്ക് അനീമിക് ആയിരുന്നു. ഇക്കാര്യം പിതാവ് പറഞ്ഞിരുന്നില്ല. സാധാരണയായി 810 നിലയില്‍ താഴെ ഹീമോഗ്ലോബിന്‍ ലെവല്‍ ഉള്ളവരെ വിമാനയാത്രയ്ക്ക് അനുവദിക്കാറില്ലെന്നാണ് അധികൃതരുടെ വിശദീകരണം. 2.5 ഗ്രാം ആയിരുന്നു കുട്ടിയുടെ ഹീമോഗ്ലോബിന്‍ ലെവല്‍.