kerala

പ്രളയ സാധ്യത മുന്നറിയിപ്പ്: നദി തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം

By webdesk17

June 01, 2025

ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് വിവിധ നദികളില്‍ പ്രളയ സാധ്യത മുന്നറിയിപ്പ്. ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍ നിലനില്‍ക്കുന്നതിനാല്‍ താഴെ പറയുന്ന നദികളുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്നാണ് മുന്നറിയിപ്പ്.

ഒരു കാരണവശാലും നദികളില്‍ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേര്‍ന്ന് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കേണ്ടതാണ്. അധികൃതരുടെ നിര്‍ദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളില്‍ നിന്ന് മാറി താമസിക്കാന്‍ തയ്യാറാവണമെന്നും മുന്നറിയിപ്പുണ്ട്.

ഓറഞ്ച് അലര്‍ട്ട്

പത്തനംതിട്ട: മണിമല (തോന്ദ്ര സ്റ്റേഷന്‍)

യെല്ലോ അലര്‍ട്ട്

ആലപ്പുഴ: അച്ചന്‍കോവില്‍ (നാലുകെട്ടുകവല സ്റ്റേഷന്‍)

കാസര്‍കോട്: മൊഗ്രാല്‍ (മധുര്‍ സ്റ്റേഷന്‍)

കോട്ടയം: മീനച്ചില്‍ (പേരൂര്‍ സ്റ്റേഷന്‍)

പത്തനംതിട്ട: അച്ചന്‍കോവില്‍ (കല്ലേലി സ്റ്റേഷന്‍ ആന്‍ഡ് കോന്നി ജിഡി സ്റ്റേഷന്‍)