kerala

ജലപീരങ്കി പ്രയോഗിച്ചു. മഹിളാകോൺഗ്രസ് പ്രവർത്തകക്ക് പരിക്കേറ്റു

By webdesk13

March 02, 2023

സംസ്ഥാന സർക്കാരിന്റെ ജനദ്രോഹ നടപടികൾക്കെതിരെ മഹിളാ കോൺഗ്രസ്സ് കൊച്ചി കളമശ്ശേരിയിൽ സംഘടിപ്പിച്ച മാർച്ചിന് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. ജലപീരങ്കി പ്രയോഗത്തിൽ മഹിളാ കോൺഗ്രസ് പ്രവർത്തക അനിതക്ക് ഗുരുതരമായി പരിക്കേറ്റു.ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ജെബി മേത്തര്‍ എംപിയുടെ നേതൃത്വത്തില്‍ ആയിരുന്നു മാർച്ച് .