kerala

കഞ്ചാവ്, പുലിപ്പല്ല് കേസുകള്‍ക്ക് പിന്നാലെ പാലക്കാട് നടത്താനിരുന്ന വേടന്റെ പരിപാടി റദ്ധാക്കി

By webdesk18

April 30, 2025

കഞ്ചാവ്, പുലിപ്പല്ല് കേസുകള്‍ക്ക് പിന്നാലെ പാലക്കാട് എലപ്പുള്ളി ഫെസ്റ്റില്‍ മെയ്യ് ഒന്നിന് നടത്താനിരുന്ന റാപ്പര്‍ വേടന്റെ മെഗാ ഇവന്റ് പരിപാടി മാറ്റി വെച്ചു. വേടന്റെ പരിപാടിക്ക് പകരം സിനിമാതാരങ്ങളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള മെഗാഷോ നടത്താനാണ് തീരുമാനമെന്ന് സംഘാടക സമിതി ചെയര്‍മാന്‍ എസ് സുഭാഷ് ചന്ദ്രബോസ് അറിയിച്ചു.

വേടന്റെ മെഗാ ഇവന്റ് പരിപാടിക്കായി ഇതിനോടകം തന്നെ ടിക്കറ്റ് വില്‍പ്പന നടത്തിയിരുന്നു. അതേ സമയം താന്‍ രാസലഹരി ഉപയോഗിക്കാറില്ലെന്നും, തന്റെ കയ്യിലുള്ളത് യഥാര്‍ത്ഥ പുലിപ്പല്ലാണോയെന്ന് ഇപ്പോഴും അറിയില്ലെന്നും വേടന്‍ പറഞ്ഞു. എന്നാല്‍ താന്‍ കഞ്ചാവ് വലിക്കാറുണ്ടെന്നും കള്ള് കുടിക്കാറുണ്ടെന്നും വേടന്‍ പ്രതികരിച്ചു.

പുലിപ്പല്ല് കൈവശം വെച്ചതിന് വനംവകുപ്പ് വേടന്റെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. രണ്ട് ദിവസം വേടന്‍ വനംവകുപ്പിന്റെ കസ്റ്റഡിയിലുണ്ടാവും. കഴിഞ്ഞ ദിവസമായിരുന്നു വേടന്റെ ഫ്ളാറ്റില്‍ നിന്നും ആറ് ഗ്രാം കഞ്ചാവ് പിടികൂടിയത്. വേടനെയും കൂടെയുണ്ടായിരുന്ന ഒമ്പത് പേരെയും പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടിരുന്നു.