Culture

ഭക്ഷണം കൊണ്ടുവരാന്‍ വൈകിയത് ചോദ്യം ചെയ്ത യുവാവിന്റെ ദേഹത്ത് പാചകക്കാരന്‍ തിളച്ച എണ്ണയൊഴിച്ചു

By Test User

July 07, 2019

ഭക്ഷണം കൊണ്ടുവരാന്‍ വൈകിയതിലുണ്ടായ വാക്കുതര്‍ക്കത്തിനൊടുവില്‍ പാചകക്കാരന്‍ യുവാവിന്റെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു. കഴിഞ്ഞദിവസം ഹൈദരാബാദിലെ ഒരു ഹോട്ടലിലായിരുന്നു സംഭവം. മാരകമായി പൊള്ളലേറ്റ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പ്രഭാതഭക്ഷണം കഴിക്കാന്‍ ഹോട്ടലിലെത്തിയ യുവാവ് പൂരി ഓര്‍ഡര്‍ ചെയ്‌തെങ്കിലും ഭക്ഷണം തയ്യാറാകാന്‍ 15 മിനിറ്റ് സമയമെടുക്കുമെന്ന് പാചകക്കാരന്‍ അറിയിച്ചു. എന്നാല്‍ ഓര്‍ഡര്‍ ചെയ്ത് അരമണിക്കൂര്‍ കഴിഞ്ഞിട്ടും ഭക്ഷണം ലഭിക്കാതായതോടെ യുവാവ് പ്രകോപിതനായി. യുവാവ് പാചകക്കാരനെ മോശമായ ഭാഷയില്‍ ആക്ഷേപിക്കുകയും ചെയ്തു. ഇതിനിടെയാണ് അടുക്കളയിലേക്ക് പോയി പാചകക്കാരന്‍ തിളച്ച എണ്ണ കൊണ്ടുവന്ന് യുവാവിന്റെ ദേഹത്തൊഴിച്ചത്.